News

2020 ലെ ബജറ്റ് വിവരങ്ങള്‍ അറിയാന്‍ ഈ പദങ്ങള്‍ ഓരോ സാധാരണക്കാരനും അറിഞ്ഞിരിക്കണം; ബജറ്റ് എന്താണെന്ന് മാത്രം അറിഞ്ഞാല്‍ പോരാ എന്നര്‍ത്ഥം

ഫിബ്രുവരി ഒന്നിനാണ് കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് അവതരിപ്പിക്കുന്നത്.  രാജ്യത്ത് ഇപ്പോള്‍  രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ  തരണം ചെയ്യുകയെന്നാണ് കേനന്ദ്രസര്‍ക്കാര്‍  പ്രധാനമായും ലക്ഷ്യമിടുന്നത്.  ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെന്ന നേത്തിന് കേന്ദ്രസര്‍ക്കാറിന്റെ ചില സാമ്പത്തിക നയങ്ങള്‍ മൂലം തിരിച്ചടികള്‍ നേരിട്ടുണ്ട്.  2020 ഫിബ്രുരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ഏതൊക്കെ തലത്തിലാകും ബജറ്റ് അവതരിപ്പിക്കുക എന്നീ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ചില പ്രഖ്യാപനങ്ങളോ, വാക്കുകളോ സാധാരണക്കാരന് മനസ്സിലാകാറില്ല. ഏതൊക്കെയാണ് അചെതെന്ന് മനസ്സിലക്കാം.

സെസ് (CESS)- ഏതെങ്കിലും പ്രത്യേക പദ്ധതിക്ക് പണം കണ്ടെത്താന്‍ ഏതെങ്കിലും നികുതിക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണിത്. ഉദാഹരണം- സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് ചുമത്തിയത് .

സര്‍ചാര്‍ജ് (SURCHARGE)-അധിക നികുതി. പ്രത്യേകശതമാനം നികുതി നിരക്കിന്മേല്‍ ചുമത്തുന്ന അധിക നികുതിയാണ് സര്‍ചാര്‍ജ്.ഫിനാന്‍സ് ബില്‍ (FINANCE BILL)- പുതിയ നികുതികള്‍ ചുമത്താനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ നിലവിലുള്ളവയുടെ കാലാവധി നീട്ടാനോ ഉള്ളതടക്കം നികുതിനിര്‍ദേശങ്ങള്‍ സഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നത് ഈ ബില്‍ വഴിയാണ്.

നികുതിയേതര വരുമാനം (NON-TAX REVENUE)- സംസ്ഥാനങ്ങള്‍ക്കും റയില്‍വേ പോലെയുള്ള സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പയുടെ പലിശ, പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന ലാഭവിഹിതം എന്നിവയാണ് ഇതില്‍ മുഖ്യം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും വിഭാഗങ്ങളും നല്‍കുന്ന സേവനത്തിനു ലഭിക്കുന്ന തുക മറ്റൊരു വരുമാനമാര്‍ഗമാണ്. സര്‍ക്കാരിനു ലഭിക്കുന്ന, തിരിച്ചടയ്ക്കേണ്ടാത്ത സംഭാവനകളും ധനസഹായവും (ഗ്രാന്റ് ഇന്‍ എയ്ഡ്) ഇക്കൂട്ടത്തിലാണ് വരിക.

സര്‍ക്കാരിന്റെ ചെലവ് (REVENUE EXPENDITURE)- സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളുടെയും കോടതി, തെരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിനു ചെലവിടേണ്ടുന്ന പണം (ശമ്പളം ഉള്‍പ്പെടെ), സര്‍ക്കാര്‍ എടുത്തിട്ടുള്ള വിവിധ വായ്പകള്‍ക്കു നല്‍കേണ്ടുന്ന പലിശ, സബ്സിഡികള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുക.

റവന്യൂ കമ്മി (REVENUE DEFICIT)- സര്‍ക്കാരിന്റെ ചെലവും വരവും തമ്മിലുള്ള അന്തരം.

മൂലധനചെലവ് (CAPITAL EXPENDITURE)- ആസ്തികള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന രീതിയിലുള്ള വികസനപദ്ധതികള്‍ക്കുള്ള ചെലവ്.

പ്രത്യക്ഷ നികുതി (DIRECT TAX)-ആദായ നികുതി, കമ്പനി നികുതി, സ്വത്തു നികുതി തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും.

കമ്പനി നികുതി (CORPORATION TAX)- കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതി.

കമ്പനികളല്ലാത്തവരില്‍നിന്നുള്ള നികുതി( TAX ON INCOME OTHER THAN CORPORATIONS)- വ്യക്തിഗത ആദായനികുതിയില്‍ നിന്നടക്കമുള്ളവ

എഫ്ബിടി (FRINGE BENEFIT TAX)- തൊഴിലുടമകള്‍ ജീവനക്കാര്‍ക്കു ശമ്പളത്തിനുപുറമെ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കു നല്‍കേണ്ടുന്ന നികുതി.

എസ്ടിടി (SECURITIES TRANSACTION TAX)- ഓഹരി കൈമാറ്റത്തുകയിന്മേലുള്ള നികുതി

ബിസിടിടി (BANKING CASH TRANSACTION TAX)-ബാങ്കില്‍നിന്ന് നിര്‍ദിഷ്ടപരിധിക്കുമേല്‍ തുക ഒറ്റദിവസം പിന്‍വലിച്ചാല്‍ ചുമത്തുന്ന നികുതി.

പരോക്ഷ നികുതി (INDIRECT TAX)- നിര്‍മിത ഉല്‍പന്നങ്ങള്‍, ഇറക്കുമതി ഉല്‍പന്നങ്ങള്‍, കയറ്റുമതി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുള്ള നികുതി. എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ, സേവന നികുതി മുതലായവ.

കസ്റ്റംസ് തീരുവ അഥവാ ഇറക്കുമതി തീരുവ (CUSTOMS DUTY)- ഇറക്കുമതിച്ചരക്കുകള്‍ക്കു ചുമത്തുന്ന നികുതിയാണിത്. വരുമാനമുണ്ടാക്കല്‍ മാത്രമല്ല, ആഭ്യന്തര വ്യവസായത്തെയും കൃഷി തുടങ്ങിയ മേഖലകളെയും വിദേശ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റത്തില്‍നിന്നു രക്ഷിക്കുകയും കസ്റ്റംസ് തീരുവയുടെ ലക്ഷ്യമാണ്.

എക്സൈസ് തീരുവ (EXCISE DUTY)- രാജ്യത്തിനകത്തു നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവയാണിത്.

സര്‍വീസ് ടാക്‌സ് (SERVICE TAX)- സേവനങ്ങള്‍ക്കുമേല്‍ ചുമത്തുന്ന നികുതി  

Author

Related Articles