എല്ലാവര്ക്കും പാര്‍പ്പിടവും ഊര്‍ജവും വെള്ളവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: നാലാം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. അടുത്ത 25 വര്‍ഷത്തെ വികസനരേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരതിനാണ് മുന്‍ഗണന. ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാവരുടെയും വികസനമാണ് ഈ സര്‍ക്കാരിന്റ ലക്ഷ്യം. ലോകത്ത് തന്നെ ഈ കാലയളവില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണെന്നും ധനമന്ത്രി പറഞ്ഞു. നാല് കാര്യങ്ങളാണ് ബജറ്റില്‍ മുന്‍ഗണനയെന്ന് നിര്‍മല പറയുന്നു. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടെയും വികസനം, ഉല്‍പ്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയ്ക്കാണ് ഊന്നല്‍ നല്കുന്നതന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവര്ക്കും പാര്‍പ്പിടവും ഊര്‍ജവും വെള്ളവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ആത്മനിര്‍ഭര്‍ ഭാരതിലൂടെ 60 ലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടായത്. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക വിലയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം എല്‍ഐസിയുടെ സ്വകാര്യവത്കരണം വൈകില്ല. 25000 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാതകള്‍ ലക്ഷ്യം. ഗതാഗത വികസനത്തിന് സുപ്രധാന പരിഗണന നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. മൂന്നുവര്‍ഷത്തിനുള്ളില്‍ 100 പി.എം. ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍