News

കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായനികുതി നിരക്കുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായനികുതി നിരക്കുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രമുഖ ബിസിനസ് ചാനല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും നികുതിദായകരെ സഹായിക്കുന്നതിന് മറ്റ് ചില നികുതി ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ എന്‍ഡിഎയുടെ മൂന്നാമത്തെ ബജറ്റില്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സര്‍ക്കാരിന്റെ ബജറ്റ് നിലനിര്‍ത്താനും നിര്‍മല സീതാരാമന്‍ ശ്രമിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തിലെ നിലവിലെ വ്യക്തിഗത നികുതി നിരക്കുകള്‍ പരിശോധിക്കാം.

വ്യക്തിഗത നികുതി നിരക്കുകള്‍

2.5 ലക്ഷം രൂപ വരെയുള്ള വരുമാനം - ആദായനികുതിയില്ല

2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനം - 10%

5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ - 20%

10 ലക്ഷത്തിന് മുകളില്‍ - 30%ന് മുകളില്‍

കൂടാതെ, സെക്ഷന്‍ 80 സി യുടെ ഭാഗമായി ആദായനികുതി കിഴിവ് ഉയര്‍ത്താനുള്ള പരിഗണനയുണ്ട്. സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായനികുതി ഇളവ് പരിധി 1.5 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വരുത്തിയ മാന്ദ്യത്തിനിടയില്‍ സാമ്പത്തിക പുരോഗതി വര്‍ധിപ്പിക്കാന്‍ വ്യവസായിയ മേഖലയില്‍ കൂടുതല്‍ ഉത്തേജനം പ്രതീക്ഷിക്കുന്നുണ്ട്.

Author

Related Articles