ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കി പ്രതിരോധവകുപ്പിന് റെക്കോര്‍ഡ് തുക വകയിരുത്തി ബജറ്റ്; 19 ശതമാനം വര്‍ധനയോടെ 4.78 ലക്ഷം രൂപ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കി കൊണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച കേന്ദ്രബജറ്റ് പ്രതിരോധവകുപ്പിന് റെക്കോര്‍ഡ് തുകയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് ഈ ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. 4.78 ലക്ഷം രൂപ പ്രതിരോധ മന്ത്രാലയത്തിലെ വിവിധ സേനാവിഭാഗങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പദ്ധതികള്‍ക്കുമായി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവിനായിട്ടാണ് വകയിരുത്തിയിട്ടുള്ളത്.
പ്രതിരോധമന്ത്രാലയത്തിന് റെക്കോര്‍ഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും മൂലധന രൂപീകരണത്തിനും കേന്ദ്ര ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിഹിതമാണ് പ്രതിരോധ മേഖലയ്ക്കായി ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍