News

ഫാസ്റ്റ് ടാഗ് റീചാര്‍ജ് സേവനം അവതരിപ്പിച്ച് യൂനോകോയിന്‍

ഫാസ്റ്റ് ടാഗ് റീചാര്‍ജ് സേവനം അവതരിപ്പിച്ച് പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആയ യൂനോകോയിന്‍. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാലറ്റിലുള്ള ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. പുതിയ സേവനം തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ബിറ്റ്‌കോയിന്‍ വില്‍ക്കുന്നതിന് സമാനമായിരിക്കുമെന്ന് യൂനോകോയിന്റെ സിഇഒയും സഹസ്ഥാപകനുമായ സാത്വിക് വിശ്വനാഥ് പറഞ്ഞു.

പുതിയ സേവനത്തിന്റെ ഭാഗമായി 17 ഓപ്പറേറ്റമാരെയാണ് യൂനോകോയിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക്് യൂനോകോയിന്‍ ആപ്പ്/ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫാസ്റ്റ് ടാഗ് ടാബില്‍ ക്ലിക്ക് ചെയ്ത് ഓപ്പറേറ്റമാരെ തെരഞ്ഞെടുക്കാം. 100 മുതല്‍ 10000 രൂപവരെയുള്ള ടോപ്പപ്പുകള്‍ ലഭ്യമാണ്. എത്രരൂപയ്ക്ക് ആണോ റീചാര്‍ജ് ചെയ്യുന്നത് അതിനു തുല്യമായ ബിറ്റ് കോയിന്‍ അക്കൗണ്ടില്‍ നിന്ന് കുറയും.

ആഗസ്റ്റ് മാസം ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പിസ്സ, ഐസ്‌ക്രീം മുതലായവ വാങ്ങാനുള്ള സൗകര്യവും യൂനോകോയിന്‍ ആരംഭിച്ചിരുന്നു. ഡാമിനോസ് പിസ്സ, കഫെ കോഫി ഡേ, ബാസ്‌കിന്‍-റോബിന്‍സ് മുതലായവയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന, ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വാങ്ങാവുന്ന ഗിഫ്റ്റ് വൗച്ചറുകളും യൂനോകോയിന്‍ നല്‍കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനോകോയിന് നിലവില്‍ 14 ലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്.

News Desk
Author

Related Articles