ഇന്ത്യയില്‍ പട്ടിണി പെരുകുന്നു;ഗാര്‍ഹിക ഉപഭോഗച്ചെലവ് 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍;എന്‍എസ്ഓ പൂഴ്ത്തിയ റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ പട്ടിണി പെരുകുന്നുവെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്. ഉപഭോക്തൃ ചെലവ് നാല് ദശാബ്ദത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കായ 3.7 % ശതമാനമാണ്. ഇന്ത്യയില്‍ ഒരാള്‍ ഒരു മാസം ഏകദേശം ചെലവിടുന്ന തുക 2011-12 ല്‍ 1,501 രൂപയാണ്. സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് 2017-18 ല്‍ 1,446 രൂപയാണെന്ന് എന്‍എസ്ഓ കണക്കുകള്‍ ഉദ്ധരിച്ച് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍വേയിലെ ഡാറ്റകള്‍ അനുസരിച്ച് ഇന്ത്യന്‍ ഗാര്‍ഹിക ഉപഭോഗ ചെലവിലെ ഇടിവ് ദാരിദ്ര്യം വ്യാപിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് പ്രത്യേകിച്ചും ഗ്രാമീണവിപണിയിലെ ഡിമാന്റ് ഇടിയുന്നത് കാരണമാണ്.2017-18 ല്‍ ഗ്രാമങ്ങളിലെ ഉപഭോക്തൃ ചെലവ് 8.8% ഇടിഞ്ഞിട്ടുണ്ട്.നഗരങ്ങളില്‍ ആറുവര്‍ഷത്തിനിടെ ഉപഭോക്തൃചെലവ് വെറും രണ്ട് ശതമാനംമാത്രമാണ് വര്‍ധിച്ചത്. ഇത് നഗരങ്ങളിലെ മോശം ജീവിതസാഹചര്യങ്ങളെ ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം , 2017 ജൂലൈ മാസത്തിനും 2018 ജൂണിനും ഇടയിലാണ് ഇവര്‍ സര്‍വേ നടത്തിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ പ്രതികൂലഫലങ്ങള്‍ കാരണം ഇതുവരെ എന്‍എസ്ഓ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. ബിസിനസ് സ്റ്റാന്റേര്‍ഡ് ആണ് ഈ റിപ്പോര്‍ട്ട് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍