News

ജൂവര്‍ വിമാനത്താവളത്തിനായി 2000 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; പ്രഖ്യാപനം ബജറ്റ് അവതരണത്തിനിടെ

ഗൗതം ബുദ്ധ് നഗറിലെ ജൂവര്‍ വിമാനത്താവളത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2000 കോടി രൂപ അനുവദിച്ചു. ഈ ചൊവ്വാഴ്ചയായിരുന്നു പ്രഖ്യാപനം.

ലക്‌നൗവില്‍ വച്ച് നടന്ന ബജറ്റ് അവതരണത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം. ധനമന്ത്രി സുരേഷ് ഖന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഗൗതം ബുദ്ധ് നഗറിലെ ജൂവറില്‍ നോയിഡ ഇന്റര്‍നാഷണല്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി 2000 കോടി രൂപ വകയിരുത്തുന്നു. 2023 ല്‍ വിമാനത്താവളം ഉപയുക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖന്ന പ്രസംഗത്തില്‍ പറഞ്ഞു. 

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5,12,860.72 കോടി രൂപയുടെ ബജറ്റാണ് യുപി സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

Author

Related Articles