News

യുപിഐ ചലേഗാ ക്യാമ്പയിന്‍ ഉടന്‍ ; വ്യാവസായിക മേഖലകളില്‍ വിവിധ പങ്കാളികള്‍ കൈകോര്‍ക്കും

മുംബൈ: യൂനിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴിയുള്ള ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ബോധവത്കരണത്തിനും വേണ്ടി മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം ആരംഭിക്കും. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ,മെയ്റ്റ് വൈ,ആഭ്യന്തരമന്ത്രാലയം  എന്നി മേഖലയിലുള്ള വ്യാവസായിക പങ്കാളികളുമായി ചേര്‍ന്നാണ് വിവിധ മാധ്യമങ്ങളില്‍ യുപിഐ ചലേഗാ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്‍കുക. മ്യൂച്ചല്‍ണ്ടുകള്‍ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കുന്നതിന് സംഘടിപ്പിച്ച മ്യൂച്ചല്‍ഫണ്ട് ശരിയാണ് എന്ന പ്രചരണത്തിന്റെ മാതൃകയിലാണിത്. മുന്‍നിര  ബാങ്കുകളുടെയും പേയ്‌മെന്റ് കമ്പനികളുടെയും സഹകരണത്തോടെ പരസ്യ പ്രചരണത്തിനായി അന്താരാഷ്ട്ര പരസ്യ ഏജന്‍സിയായ ഒഗില്‍വി ആന്റ് മാതേര്‍സിന് നിയോഗിച്ചിട്ടുണ്ട്. യുപിഐയുടെ ശരിയായ ഉപയോഗങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും പണമിടപാടുകള്‍ ശൈലീപരമായ മാറ്റം കൊണ്ടുവരുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ എന്‍പിസിഐയുടെ നിയന്ത്രണത്തിലുള്ള യുപിഐയിലൂടെ 1,3 ബില്യണ്‍ ഇടപാടുകളാണ് നടന്നത്. 2.16 ട്രില്യണ്‍ രൂപയായിരുന്നു മൊത്തം മൂല്യം.

 

Author

Related Articles