യുപിഐ സംവിധാനം ഇനി യുഎഇയിലും; പണമിടപാടുകള്‍ സുരക്ഷിതം
ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണം ഇടപാടുകള്‍ യുഎഇയിലും ലഭ്യമാകും. യുഎഇയിലെ കടകളിലും വിവിധ വ്യാപാര സ്റ്റോറുകളിലും ഒക്കെ യുപിഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണം നല്‍കാം. ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയില്‍ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സുമായി ചേര്‍ന്നാണ് യുപിഐ ഈ സേവനം യുഎഇയില്‍ ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ യുപിഐ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ പണമിടപാടുകള്‍ക്കും സംവിധാനം ഉപയോഗിക്കാന്‍ ആകും. സുരക്ഷ സംവിധാനങ്ങളോടെയാണ് വിദേശത്തും സേവനങ്ങള്‍ ലഭ്യമാക്കുക.
ഏറ്റവും കൂടുതല്‍ വിദേശ നാണ്യം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിവര്‍ഷം ഏകദേശം 8000 കോടി ഡോളറിന്റെ വിനിമയമാണ് നടക്കുന്നത്. യുപിഐ പ്ലാറ്റ്ഫോം വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ ആകുന്നത് വിദേശ പണമിടപാടുകള്‍ എളുപ്പമാക്കി തീര്‍ക്കും. പ്രത്യേകിച്ച് യുപിഐ, ഡിജിറ്റല്‍ പെയ്മെന്റുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍.
എളുപ്പത്തില്‍ പണം ഇടപാടുകള്‍ നടത്താന്‍ ആകും എന്നതിനൊപ്പം ഇതിന് സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നുണ്ട് യുപിഐ. നിലവില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ തത്സമയ പേയ്മെന്റ് സംവിധാനങ്ങളിലൊന്നായി യുപിഐ മാറിയിട്ടുണ്ട്. 2020ല്‍ 45700 കോടി ഡോളറിന്റെ ഇടപാടുകളാണ് ഈ സംവിധാനത്തിലൂടെ നടന്നത്. ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ ഏകദേശം 15 ശതമാനത്തോളമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍