ഓപ്ഷന്‍സ് ട്രേഡിങ് ഇനി അപ്സ്റ്റോക്സിലൂടെ; സെന്‍സിബുളുമായി സഹകരിക്കും
കൊച്ചി: രാജ്യത്തെ ഓഹരി നിക്ഷേപക രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ അപ്സ്റ്റോക്സ് ട്രേഡിങ് എളുപ്പമാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട്. തങ്ങളുടെ ഭാഗമായ നിക്ഷേപകര്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍സിബുളുമായി സഹകരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും. നഷ്ടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമുള്ള രീതിയിലായിരിക്കും ഈ തന്ത്രങ്ങള്‍. മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍, ഓപ്ഷന് തന്ത്രങ്ങള്‍ തയ്യാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡ് നടത്താനും സഹായിക്കും.
ഓപ്ഷന്‍സ് ട്രേഡിങ് നടത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ഏറ്റവും മികച്ച വെര്‍ച്വല്‍ ട്രേഡിങും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്. സെബി രജിസ്ട്രേഷന് ഉളള അഡൈ്വസര്ന്മാരുടെ മാര്ക്കറ്റ്പ്ലേസും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്. അഡൈ്വസര്ന്മാരില് നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിലും മൊബൈല്‍ ആപ്പിലും ട്രേഡുകളുടെ തത്സമയ എന്‍ട്രി, എക്സിറ്റ് അലര്‍ട്ടുകള്‍ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് അപ്സ്റ്റോക്സ് എന്നും ശ്രമിക്കുന്നതെന്ന് സഹ സ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു. പുതിയ നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകാന്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ് ഓപ്ഷന്‍സ് ട്രേഡിങ്. സെന്‍സിബുളുമായുളള പങ്കാളിത്തത്തിലൂടെ ലളിതമായി ഓപ്ഷന്‍സ് ട്രേഡിങ് നടത്താനുള്ള അവസരം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ തങ്ങളുടെ പ്ലാറ്റ്ഫോം വഴി ട്രേഡിങ് നടത്തുന്നവരുടെ എണ്ണം 65 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലെത്തിക്കാനാണ് അപ്സ്റ്റോക്സ് ശ്രമിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍