മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ എന്‍ഐപിഎഫ്പി ചെയര്‍മാനായി ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ജൂണ്‍ 22 മുതല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍ഐപിഎഫ്പി) ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വിജയ് കെല്‍ക്കറിന് പകരമാകും ഉര്‍ജിത് പട്ടേലിന്റെ നിയമനം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. ഉര്‍ജിത് പട്ടേലിനെ 2020 ജൂണ്‍ 22 മുതല്‍ നാലുവര്‍ഷ കാലാവധിയില്‍ ചെയര്‍മാനായി നിയമിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1990 ന് ശേഷം കാലാവധി അവസാനിക്കുന്നതിനുമുമ്പ് സ്ഥാനമൊഴിഞ്ഞ ആദ്യത്തെ ഗവര്‍ണറായിരുന്ന അദ്ദേഹം.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, യേല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉര്‍ജിത് പട്ടേലിന്റെ വിദ്യാഭ്യാസം. നെയ്റോബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസ്സ് കുടുംബത്തില്‍ നിന്നുള്ള പട്ടേല്‍, 2013 വരെ കെനിയന്‍ പൗരനായിരുന്നു. 2013 ജനുവരിയില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യന്‍ പൗരത്വം നേടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍