News

ഇന്തോ-യുഎസ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് ഗതാഗത വകുപ്പ്; ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍; നടപടി യുഎസ് കാരിയറുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്

വന്ദേ ഭാരത് മിഷനു കീഴില്‍ എയര്‍ ഇന്ത്യ ഇന്തോ-യുഎസ് റൂട്ടുകളില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അമേരിക്കന്‍ വിമാനങ്ങളെ അതിന് അനുവദിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ സര്‍ക്കാര്‍ വിവേചനപരവും നിയന്ത്രണാത്മകവുമാണെന്ന് അമേരിക്ക വിശേഷിപ്പിച്ചു. അതിനാല്‍, യാത്രാനുമതി അനുവദിച്ചില്ലെങ്കില്‍ യുഎസ് ഗതാഗത വകുപ്പ് (ഡോട്ട്) ജൂലൈ 22 മുതല്‍ ഇന്തോ-യുഎസ് റൂട്ടുകളില്‍ ഒരു ചാര്‍ട്ടേഡ് ഫ്‌ലൈറ്റും പ്രവര്‍ത്തിപ്പിക്കാന്‍ എയര്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് തിങ്കളാഴ്ച ഔദ്യോഗിക ഉത്തരവില്‍ അറിയിച്ചു.

ഞങ്ങള്‍ ഈ നടപടി കൈക്കൊള്ളുന്നത് യുഎസ് കാരിയറുകളുടെ പ്രവര്‍ത്തന അവകാശത്തെ ഇന്ത്യാ ഗവണ്‍മെന്റ് ദുര്‍ബലപ്പെടുത്തുകയും ഇന്ത്യയിലേക്കും പുറത്തേക്കും യുഎസ് കാരിയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് വിവേചനപരവും നിയന്ത്രണപരവുമായ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണെന്നും ഡോട്ട് ഉത്തരവില്‍ പറയുന്നു.

കൊറോണ വൈറസ് മൂലം മാര്‍ച്ച് 25 മുതല്‍ ഇന്ത്യയില്‍ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി മെയ് 6 മുതല്‍ എയര്‍ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴില്‍ അന്താരാഷ്ട്ര ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിച്ചു. മെയ് 18 മുതല്‍ ഇന്തോ-യുഎസ് റൂട്ടുകളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യ-യുഎസ് ടിക്കറ്റുകള്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് വില്‍ക്കുമ്പോള്‍ യുഎസ്-ഇന്ത്യ ടിക്കറ്റുകള്‍ യുഎസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ശേഷം വാങ്ങണം.

Author

Related Articles