വിലക്കയറ്റം രൂക്ഷം: യുഎസില്‍ അവശ്യവസ്തുക്കളുടെ വില 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
യുഎസില്‍ അവശ്യവസ്തുക്കളുടെ വിലയിലെ വര്‍ധന 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക 6.2 ശതമാനമാണ് ഉയര്‍ന്നത്. ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2 ശതമാനം ഉയര്‍ന്നപ്പോള്‍ പ്രതിമാസ സൂചികയില്‍ 0.9 ശതമാനമാണ് വര്‍ധനവുണ്ടായത്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ഒരുമാസത്തിനിടെ 12.3 ശതമാനമാണ് വിലകൂടിയത്. യൂസ്ഡ് വെഹിക്കിള്‍ വില 2.5 ശതമാനവും പുതിയ വാഹനങ്ങളുടെ വില രണ്ടുശതമാനത്തോളവും വര്‍ധിച്ചു. ആവശ്യം വര്‍ധിച്ചതോടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. സേവനനിരക്കിലും വര്‍ധനവുണ്ടായി. വിതരണ ശൃംഖലയിലെ തടസ്സവും മികച്ച ജീവനക്കാരുടെ കുറവും കൂടിയാകുമ്പോള്‍ വര്‍ധന പ്രതീക്ഷിച്ചതിലും മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും 26 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലക്കയറ്റ ഭീഷണി നേരിടുകയാണ്.
പണപ്പെരുപ്പ നിരക്കിലെ വര്‍ധന മുമ്പ് കരുതിയതിനേക്കാള്‍ കൂടുതല്‍കാലം നിലനിന്നേക്കാമെന്നാണ് സൂചന. പലിശ നിരക്ക് ഉയര്‍ത്താന്‍ അതുകൊണ്ടുതന്നെ ഫെഡറല്‍ റിസര്‍വിനുമേല്‍ സമ്മര്‍ദവുമുണ്ട്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ബോണ്ട് തിരികെ വാങ്ങല്‍ പദ്ധതി വേഗത്തിലാക്കാന്‍ ഇതോടെ സാധ്യത ഉയരുകയും ചെയ്തു. പത്ത് വര്‍ഷത്തെ ട്രഷറി ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ആഗോള വ്യാപകമായി ഓഹരി സൂചികകള്‍ നഷ്ടം നേരിട്ടു. ഡോളര്‍ കരുത്ത് നേടുകയും ചെയ്തു. കോവിഡില്‍ നിന്ന് ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനിടെ വിലക്കയറ്റ ഭീഷണി ആഗോളതലത്തില്‍തന്നെ സമ്പദ്ഘടനകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍