News

യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. ഇന്ധനം, ഭക്ഷണം, പ്രോപ്പര്‍ട്ടി തുടങ്ങിയ മേഖലകളിലുണ്ടായ വിലവര്‍ധനവാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പം ഇത്രയും ഉയരത്തിലെത്തിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ആഘാതം വരുമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാക്കും. യുഎസിലെ തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഫെബ്രുവരിയിലെ വാര്‍ഷിക വിലക്കയറ്റം 7.9ശതമാനമാണ്. ജനുവരിയില്‍ 7.5 ശതമാനമായിരുന്നു.

വിലക്കയറ്റ സമ്മര്‍ദം ചെറുക്കുന്നതിന് 2018നുശേഷം ഇതാദ്യമായി യുഎസിലെ കേന്ദ്ര ബങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊര്‍ജമേഖലയില്‍ വിലക്കയറ്റം തുടരുന്നതിനാല്‍ പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് കടുത്ത നടപടികളാകും കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് വിലയിരുത്തല്‍.

Author

Related Articles