News

ഇറാനെതിരെ സാമ്പത്തിക ഉപരോധത്തിന് അമേരിക്ക; കേന്ദ്ര ബാങ്കിന് നേരെയും അന്താരാഷ്ട്ര തലത്തില്‍ കടിഞ്ഞാണ്‍

വാഷിങ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം സാമ്പത്തിക മേഖലയിലും പിടിമുറുകുന്നു. ഇറാന്റെ കേന്ദ്രബാങ്കിന് നേരെ ട്രംപ് ഭരണകൂടം ഉപരോധ നീക്കങ്ങളുമായാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇറാനെ ആഗോള തലത്തില്‍ സാമ്പത്തികരമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭാരണകൂടം  ഇപ്പോള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഇറാനെതിരൈ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളിലൊന്നാണിതെന്നാണ് ട്രംപ് ഭരണ കൂടംഅവകാശപ്പെടുന്നത്. ഇറാന്‍ കേന്ദ്രബാങ്കിന്റെ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കെതിരെ പ്രഹരം തീര്‍ക്കുകയെന്നതാണ് യുഎസിന്റെ ഏറ്റവും വലിയ ലക്ഷ്യം. 

അസേതമയം ഉപരോധവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ യുഎസ് പൂര്‍ണമായും വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ കേന്ദ്രബാങ്കിന്റെ എല്ലാ വളര്‍ച്ചാ ശേഷിയെയും ഇല്ലാതാക്കാനുള്ള നീക്കമാണ് അമേരിക്ക ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മിനുച്ചിന്‍  വ്യക്തമാക്കി. അരാംകോയ്ക്ക് നേരെ ഡോണ്‍ ആക്രമണം നടത്തിയത് ഇറാനെന്നാണ് അമേരിക്കയും സൗദിയും ആരോപിക്കുന്നത്. 

അരാംകോയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക ഇറാനെതിരെ ശക്തമായ ഉപരോധ നീക്കങ്ങളുമായി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിക്ക് നേരെയും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇറാനെതിരെ അമേരിക്ക കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ തയ്യാറായാല്‍ ഗള്‍ഫ് മേഖല ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീരിക്കേണ്ടി വന്നേക്കും.

Author

Related Articles