News

ഫോണ്‍പേയിലൂടെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാം

കൊച്ചി: കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ ഫോണ്‍ പേ ഓഫറുകള്‍ അവതരിപ്പിക്കാറുണ്ട്. ഓണത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് കമ്പനി അടുത്തിടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണ നാണയവും ബാറുകളും ഫോണ്‍പേയിലൂടെ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് 2,500 രൂപ വരെയാണ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ആഗസ്റ്റ് 31 വരെ സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.

ഫോണ്‍പേയിലൂടെ വാങ്ങുന്ന 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങളും ബാറുകളും ഉപഭോക്താക്കളുടെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കും. 0.5 ഗ്രാം മുതലുള്ള സ്വര്‍ണ്ണ നാണയങ്ങളും ബാറുകളും ഫോണ്‍പേയിലൂടെ വാങ്ങാം. വിലയിലെ ഇളവുകള്‍ക്ക് പുറമെ ആകര്‍ഷകമായ പാക്കേജിംഗും ഇന്‍ഷുറന്‍സ് ഉറപ്പാക്കിയുള്ള ഹോം ഡെലിവറി സൗകര്യവും ലഭിക്കും.

ക്യാഷ്ബാക്ക് ഫോണ്‍പേ വാലറ്റിലാണ് ക്രെഡിറ്റ് ആകുക. യുപിഐ സംവിധാനം ഉപയോഗിച്ചോ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കാന്‍ ആകും. ഫോണ്‍പേയിലൂടെ ഉള്‍പ്പെടെ സ്വര്‍ണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ കമ്പനി ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ക്യാംപെയ്ന്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ആമിര്‍ഖാന്‍ ആണ് ഈ പരസ്യ ക്യാംപെയ്‌നില്‍ അഭിനയിക്കുന്നത്.

ഫോണ്‍പേയ്ക്ക് പുറമേ പേടിഎം, ആമസോണ്‍ പേ തുടങ്ങിയ വാലറ്റുകളിലൂടെയും കുറഞ്ഞ തുകയ്ക്ക് സ്വര്‍ണം വാങ്ങാനാകും. ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ആമസോണ്‍ പേയിലൂടെ, ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്.ഈ പ്ലാറ്റ്ഫോമിലൂടെ അഞ്ച് രൂപയ്ക്ക് പോലും നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങാം.

Author

Related Articles