വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദത്തില്‍ ഇടിവ്; അറ്റലാഭം 32 കോടി
കോവിഡ് ലോക്ഡൗണ്‍ മൂലം നാലാം പാദത്തില്‍ ലാഭം 47 ശതമാനം ഇടിഞ്ഞതായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനിയായ വി ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡിന്റെ അറ്റ ലാഭം 32. 23 കോടിയാണെന്ന് തിങ്കളാഴ്ച പുറത്തു വന്ന നാലാം പാദ ഫലത്തില്‍ പറയുന്നു. ജനുവരി മാര്‍ച്ച് 2018-19 കാലഘട്ടത്തില്‍ 61.38 ആയിരുന്നു അറ്റ ലാഭം.
പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 27.44 ശതമാനം ഇടിഞ്ഞ് 541.13 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 745.78 കോടി രൂപയായിരുന്നു. രാജ്യമെമ്പാടും ലോക്ഡൗണ്‍ ആയതു മൂലമാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചത് എന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസ്താവനയില്‍ പറഞ്ഞു.
മൊത്ത ചെലവുകള്‍ കഴിഞ്ഞ വര്‍ഷം 671.57 ശതമാനമായിരുന്നത് ഇക്കുറി 503.90 കോടി രൂപയായിട്ടുണ്ട്. ഇലക്ട്രോണിക് വിഭാഗത്തിലെ മാത്രം വരുമാനം 150.31 കോടി രൂപയാണ്.ഇലക്ട്രിക്കല്‍സില്‍ 246.66 കോടി രൂപയും. 144.14 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിഭാഗത്തില്‍ നിന്നുള്ള വിറ്റുവരവ്.
അതേ സമയം വി ഗാര്‍ഡിന്റെ മൊത്ത വരുമാനത്തില്‍ 12.02 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തില്‍ 168.04 ആയിരുന്നത് 188.25 ആയതായും കമ്പനി അറിയിച്ചു. ഏതാനും മാസങ്ങള്‍ കൂടി കോവിഡിന്റെ തിരിച്ചടി മൂലമുള്ള ബിസിനസ് തളര്‍ച്ച ഉണ്ടാകാനാണു സാധ്യതയെന്ന് എം ഡി മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍