കോവീഷീല്‍ഡ് വാക്സിന്റെ വില കുറച്ചു; 210 രൂപയില്‍ നിന്ന് 157.50 രൂപയാക്കി
ന്യൂഡല്‍ഹി: ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡ് വാക്സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരുഡോസിന് നിലവില്‍ ഈടാക്കുന്ന 210 രൂപയില്‍ നിന്ന് 157.50 രൂപയായാണ് കുറച്ചത്.
രണ്ടാംഘട്ട മെഗാ വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് വിലകുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 27 കോടി പേര്‍ക്കാണ് അടുത്തഘട്ടത്തില്‍ കുത്തിവെയ്പ്പ് നല്കാന് ഉദ്ദേശിക്കുന്നത്. കോവിഡിന് വാക്സിന് ഇതിനകം സര്‍ക്കാര്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍നിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല.
കോവീഷീല്‍ഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്സിന് നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടിനല്കി. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍