വഡോദര മുന്‍സിപ്പില്‍ കോര്പറേഷന് പണം പിന്‍വലിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; യെസ് ബാങ്ക് പ്രതിസന്ധിയിലാണെന്ന് നേരത്തെ അറിഞ്ഞ് 265 കോടി രൂപ പിന്‍ലിച്ച് വഡോദര മുന്‍സിപ്പല്‍ കോര്പറേഷന്
ന്യൂഡല്‍ഹി: യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് നേരത്തെ അറിഞ്ഞവരാണ് വഡോദര മുനിസിപ്പല്‍ കോര്പറേഷന്. ബാങ്കിന്റെ സ്ഥിതിതി മോശമാണെന്നറിഞ്ഞയുടനെ തന്നെ കോര്പറേഷന് 265 കോടി രൂപയോളമാണ് പിന്‍വലിച്ചത്. യെസ് ബാങ്കില്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് അഞ്ച് ദിവസം മുന്‍പായിരുന്നു ഇത്.
കോര്‍പറേഷന്റെ സ്മാര്‍ട്ട് സിറ്റി അക്കൗണ്ട് യെസ് ബങ്കിലായിരുന്നു. ഈ അക്കൗണ്ടിലാണ് 265 കോടി രൂപ ഉണ്ടായിരുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ നടക്കുന്ന ഓഡിറ്റ് ആണ് കോര്പറേഷന് രക്ഷയായത്. കോര്‍പറേഷന്റെ അവസാനത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ യെസ് ബാങ്ക് പ്രതിസന്ധിയിലാണെന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ട് അക്ഷരംപ്രതി അനുസരിച്ച കോര്പറേഷന്, ബാങ്കിലെ മുഴുവന്‍ നിക്ഷേപവും പിന്‍വലിച്ചു. ഈ തുക ബാങ്ക് ഓഫ് ബറോഡയില്‍ നിക്ഷേപിച്ചു. ഇതോടെ വഡോദര മുനിസിപ്പല്‍ കോര്പറേഷന് വന്‍ പ്രതിസന്ധിയെയാണ് അതിജീവിച്ചത്.
സാമ്പത്തികമായി തകര്‍ച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കില്‍ നിന്ന് വായ്പകളെടുക്കാന്‍ റാനാ കപീര്‍ 20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാനാ കപൂര്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കപൂറും കുടുംബവും ഇതില്‍ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാനാ കപൂര്‍ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേര്‍ന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ റാനാ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയും മൂന്ന് ദിവസത്തേക്ക് ഇഡികസ്റ്റഡിയില്‍ വിടുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍