News

വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി; സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷം

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം. യൂണിയന്‍ ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗത്തിനുള്ള കാലാവധി. വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് പരമാവധി കാലാവധിയെന്നും ബജറ്റ് അവതരണത്തിനിടെ &ിയുെ;മന്ത്രി വ്യക്തമാക്കി.

ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിച്ചു കളയാന്‍ സ്‌ക്രാപ്പിംഗ് പോളിസിയും ബജറ്റ് പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം കഴിഞ്ഞും, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞും ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കണം. 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായി കേരളത്തിന് 65000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.

രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം, ഉജ്വല യോജന പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും, നൂറ് ജില്ലകളില്‍ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും, ജമ്മു കശ്മീന് വാതക പൈപ്പ് ലൈന്‍ പദ്ധതി, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം, ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം തുടങ്ങിയവയാണ് മറ്റ് സുപ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍.

Author

Related Articles