News

വന്ദേഭാരതിന് ഇനി നൂതന സൗകര്യങ്ങളുള്ള നാല്‍പത് കോച്ചുകള്‍; ഈ ട്രെയിനില്‍ കയറാന്‍ ആര്‍ക്കും കൊതിയാകും

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേ ഭാരതിന് ആധുനിക രീതിയിലുള്ള നാല്‍പ്പത്തിനാല് കോച്ചുകള്‍ വാങ്ങി റെയില്‍വേ. ഓട്ടോമാറ്റിക് ഡോറുകള്‍,ലഗേജ് റാക്ക്,എല്‍ഇഡി,മൊബൈല്‍ ചാര്‍ജിങ് പോയിന്റ്,സിസിടിവി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള പുതിയ കോച്ചുകളാണ് വാങ്ങിയിരിക്കുന്നത്. അതിവേഗതയുള്ള ഈ ട്രെയിന്‍ 140 സെക്കന്റിനകം 160 കിമി പരമാവധി വേഗത സാധ്യമാകും. പ്രളയം അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. മുഴുവന്‍ കോച്ചുകളും എയര്‍കണ്ടീഷന്‍ സംവിധാനത്തോടെയുള്ള ചെയര്‍ കാറുകളാണ്. ലാഗേജ് റാക്കിനൊപ്പം റീഡിങ് ഫെസിലിറ്റിയ്ക്കായി ക്രമീകരിച്ച ലൈറ്റുകളും കോച്ചുകളിലുണ്ട്.

മോഡുലാര്‍ പാന്‍ട്രികാര്‍, ജിപിഎസ് ആന്റിന എന്നിവയും പ്രത്യേകതയാണ്. യാത്രികരുടെ സീറ്റിന് സമീപം മൊബൈല്‍,ലാപ്‌ടോപ് ചാര്‍ജിങ് സോക്കറ്റുകള്‍, എല്ലാ കോച്ചുകളിലും  സിസിടിവിയും എമര്‍ജന്‍സി ടോക്ക്ബാക്ക് സംവിധാനവുമുണ്ട്. നിലവില്‍ ന്യൂഡല്‍ഹി വാരണസി റൂട്ടിലും ഡല്‍ി വൈഷ്‌ണോ ദേവി കാത്ര റൂട്ടിലുമാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.

Author

Related Articles