വന്ദേ ഭാരത് മിഷന്: യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ജൂണ്‍ 8 മുതല്‍ യുഎസിലെയും കാനഡയിലെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. യുഎസ്എയില്‍ നിന്നും കാനഡയില്‍ നിന്നും വന്ദേ ഭാരത് മിഷന്റെ കീഴില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താല്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ ട്വീറ്റില്‍ പറഞ്ഞു.
ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ലോക്കല്‍ എംബസി, ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ന്യൂയോര്‍ക്ക്, ടൊറന്റോ, ചിക്കാഗോ, ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നേരത്തെ, ജൂണ്‍ 5 ന് യുഎസ്എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള മൂന്നാം ഘട്ട വന്ദേ ഭാരത് മിഷന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ യുഎസിലേക്കും കാനഡയിലേക്കും പോകാനും വരാനുമുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമെന്ന് ഈ ആഴ്ച ആദ്യം വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൂടുതല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സാധാരണ നിലയിലുള്ള അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് വൈറസിന്റെ സ്വഭാവവും വ്യാപനവും കണക്കിലെടുക്കും. അതുവരെ വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങള്‍ അന്തര്‍ദ്ദേശീയ സര്‍വ്വീസ് നടത്തുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ഏറ്റവും പുതിയ എംഎച്ച്എ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അണ്‍ലോക്കിംഗിന്റെ മൂന്നാം ഘട്ടത്തില്‍ അന്തര്‍ദ്ദേശീയ ഫ്ലൈറ്റുകള്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് താല്‍ക്കാലിക സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍