ബിപിസിഎല്ലിന് വേണ്ടി 12 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ തയാറെന്ന് വേദാന്ത ഗ്രൂപ്പ്
പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ഏറ്റെടുക്കാന്‍ വേദാന്ത ഗ്രൂപ്പ്. ഇതിനായി 12 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ വേദാന്ത ഗ്രൂപ്പ് തയ്യാറാണ്. ഇത് രാജ്യത്തെ ഏറ്റവും വലിയ ആസ്തി വില്‍പ്പനയാണ്. എന്നാല്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിട്ടുവരികയാണ്.
ഏറ്റെടുക്കലിന് ശരിയായ വില നല്‍കുമെന്ന് ചെയര്മാന് അനില്‍ അഗര്‍വാള്‍ ബുധനാഴ്ച റിയാദില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ''കമ്പനിയുടെ വിപണി മൂല്യം ഏകദേശം 11 ബില്യണ്‍ മുതല്‍ 12 ബില്യണ്‍ ഡോളര്‍ വരെയാണ്, അതിനാല്‍ ഇതാണ് ഞങ്ങളുടെ നിക്ഷേപത്തിന്റെ അളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കാനുള്ള ഇന്ത്യയുടെ പദ്ധതി മോശം അവസ്ഥയില്‍ കലാശിച്ചു. വില്പനയില് പങ്കാളികളാകാന്‍ ആഗോള എണ്ണ പ്രമുഖര്‍ നിക്ഷേപ ഫണ്ടുകളുമായി കൈകോര്‍ക്കുമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചില ലേലക്കാര്‍ക്ക് ആഗോള സുസ്ഥിരത നിയമങ്ങള്‍ കാരണം നിക്ഷേപം ബുദ്ധിമുട്ടായി വന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണത്തിന് സാധ്യതയുള്ള വില്‍പ്പന ഗവണ്മെന്റിന് നിര്‍ണായകമാണ്. കാരണം അതിന്റെ ചെലവിലേക്കായി വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാന റിഫൈനറായ ബിപിസിഎല്ലില്‍ അതിന്റെ 53% ഓഹരികള്‍ വിറ്റഴിക്കാനുള്ള സെപ്റ്റംബറിലെ സമയപരിധി ഇതിനകം നഷ്ടമായി. കമ്പനിയുടെ നിലവിലെ വിപണി മൂലധനം ഏകദേശം 848.27 ബില്യണ്‍ രൂപയാണ്.
മാര്‍ച്ചില്‍ ബിപിസിഎല്ലിന് വേണ്ടിയുള്ള ബിഡ്ഡുകള്‍ ഇന്ത്യ തുറക്കുമെന്ന് വേദാന്ത ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. വേദാന്ത ഗ്രൂപ്പിന് പുറമേ, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ്, ഐ സ്ക്വയേര്‍ഡ് ക്യാപിറ്റല്‍ എന്നിവയും ഓയില്‍ റിഫൈനറില്‍ സര്‍ക്കാരിന്റെ ഓഹരി ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍