ബിപിസിഎല്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി വേദാന്ത ഗ്രൂപ്പ്; 8 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ (ബിപിസിഎല്‍) താല്പര്യം പ്രകടിപ്പിച്ച ശേഷം, അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പ് ഏറ്റെടുക്കല്‍ ഉറപ്പാക്കാന്‍ 8 ബില്യണ്‍ ഡോളര്‍ കടവും ഇക്വിറ്റിയും സമാഹരിക്കാന്‍ പദ്ധതിയിടുന്നു. മൈനിംഗ്-ടു-ഓയില്‍ ഭീമന് വേദാന്ത റിസോഴ്സസ് പിഎല്‍സി ഇതിനകം ബാങ്കുകളുമായി ചര്‍ച്ച ആരംഭിച്ചു.
ജെ പി മോര്‍ഗനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു. ബിപിസിഎല്ലില്‍ 52.98 ശതമാനം ഓഹരി വാങ്ങുന്നതിനായി വേദാന്ത താത്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള എണ്ണ, വാതക ബിസിനസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ബിപിസിഎല്ലിനുള്ള വേദാന്തയുടെ ഇഒഐ, 'കമ്പനി വക്താവ് പറഞ്ഞു.
ബിപിസിഎലിനോടുള്ള വേദാന്തയുടെ താല്പര്യം 10 ??വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണെന്ന് നിരീക്ഷകര്‍ പറയുന്നു. 52.98 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളറിനടുത്താണ് വില ചോദിക്കുന്നത്. ലോകം പരമ്പരാഗത ഇന്ധനത്തില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് ബിപിസിഎല്‍ വില്‍ക്കുന്നത്. വരും വര്‍ഷങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ സ്വീകരിക്കാനാണ് നിലവില്‍ പല രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ബിപിസിഎല്‍ മൂല്യനിര്‍ണ്ണയ പ്രക്രിയയെക്കുറിച്ചും കരുതല്‍ വില നിശ്ചയിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം, ബിഡ്ഡിംഗ് അവസാനിക്കുമ്പോള്‍, ബിപിസിഎല്ലിനായി 'ഒന്നിലധികം' താത്പര്യ പ്ത്രം ലഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍