ഐപിഒ വഴി 831 കോടി രൂപ സമാഹരിക്കാനൊരുങ്ങി വീഡ ക്ലിനിക്കല്‍ റിസര്‍ച്ച്
ക്ലിനിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായ വീഡ ക്ലിനിക്കല്‍ റിസര്‍ച്ച് ഓഹരി വിപണിയിലേക്കുള്ള വരവിനൊരുങ്ങുന്നു. ഐപിഒ വഴി 831 കോടി രൂപ സമാഹരിക്കുന്നതിനുള്ള രേഖകള്‍ കമ്പനി സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം, 331.60 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 500 കോടി രൂപയുടെ ഓഫര്‍ ഫോയ് സെയ്ലും ഉള്‍പ്പെടുന്നതാണ് പ്രാരംഭ ഓഹരി വില്‍പ്പന.
സിഎക്സ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ് ഫണ്ടിന്റെ 8.08 കോടി രൂപയുടെയും അറബെല്ലെ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 90.19 കോടി രൂപയുടെയും ബോണ്ട്വെ ഇന്‍വെസ്റ്റ്മെന്റിന്റെ 259.77 കോടി രൂപയുടെയും സ്റ്റീവി ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെ 0.04 കോടി രൂപയുടെയും ബേസില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 141.93 കോടി രൂപയുടെയും ഓഫറുകളുടെ വില്‍പ്പനയാണ് ഓഫര്‍ ഫോര്‍ സെയ്ലില്‍ ഉള്‍പ്പെടുന്നത്.
കടത്തിന്റെ തിരിച്ചടവ്, മൂലധനച്ചെലവ്, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പ്രാരംഭ ഓഹരി വിപണിയില്‍നിന്നുള്ള വരുമാനം വിനിയോഗിക്കുക. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍, സിസ്റ്റമാറ്റിക്സ് കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവയെയാണ് ഐപിഒ മാനേജര്‍മാരായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്. 2021 സാമ്പത്തിക വര്‍ഷത്തില്‍, വീഡ ക്ലിനിക്കല്‍ റിസര്‍ച്ച് 195.81 കോടി രൂപയുടെ വരുമാനവും 62.97 കോടി രൂപ അറ്റാദായവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍