ഏപ്രിലില്‍ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം ഇടിഞ്ഞു
ന്യൂഡല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം കുറഞ്ഞ് 9.12 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ-ഭക്ഷ്യേതര എണ്ണകള്‍ ഉള്‍പ്പടെയുള്ളവയുടെ കണക്കാണിതെന്നും സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എസ്ഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.5 ലക്ഷം ടണ്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 10.29 ടണ്ണില്‍ നിന്നും 9 ലക്ഷം ടണ്ണായി ഇടിഞ്ഞുവെന്നും, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി 11,761 ടണ്ണില്‍ നിന്നും 23,435 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് ഓയില്‍ മാര്‍ക്കറ്റിംഗ് ഇയറായി കണക്കാക്കുന്നത്.
ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പ്രതിമാസം 6,00,000-6,50,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍, ഇന്തോനേഷ്യയില്‍ നിന്നും ഏകദേശം 3,00,000 ടണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രധാനമായും ആര്‍ബിഡി പാമോയിലാണ് ഇതില്‍ ഭൂരിഭാഗവും. സമാനമായ അളവ് മലേഷ്യയില്‍ നിന്നും ബാക്കി 10 ശതമാനം തായ്ലന്ഡില് നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍