News

പച്ചക്കറി വില വീണ്ടും കുതിക്കുന്നു; നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തു പൊതുവിപണിയില്‍ പച്ചക്കറി വില വീണ്ടും കുതിക്കുന്നു. പലതിന്റെയും വില സെഞ്ചുറി കടന്നു. കത്തിരിക്ക (കിലോയ്ക്ക് 120 രൂപ), വഴുതന (110), ചെറിയ മുളക് (110), വലിയ മുളക് (150), കാരറ്റ് (110), മാങ്ങ (120), കാബേജ് (100), ബീറ്ററൂട്ട് (100), കോവയ്ക്ക(130) എന്നിവയുടെ വിലയാണു കൂടിയത്. മല്ലിയില, കറിവേപ്പില വില കിലോയ്ക്കു 100 രൂപയായി.

മുരിങ്ങക്കായ വില 280 രൂപയായി. തക്കാളിക്ക് 70 രൂപ. കഴിഞ്ഞ മാസം 28 മുതല്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ നേരിട്ടു സംഭരിച്ചു ഹോര്‍ട്ടികോര്‍പ് മുഖേന കേരളത്തില്‍ എത്തിച്ചു വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുത്തനെ കൂടുകയാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പനശാലകളില്‍ പൊതുവിപണിയെക്കാളും വില കുറച്ചാണു വില്‍ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കത്തിരിക്ക കിലോഗ്രാമിന് 55 രൂപ, വഴുതന 60 രൂപ, ചെറിയ മുളക് 82 രൂപ, വലിയ മുളക് 130 രൂപ, കാരറ്റ്ഊട്ടി 89 രൂപ, കാരറ്റ് മൂന്നാര്‍ 40 രൂപ, മാങ്ങ 80 രൂപ, കാബേജ്62 രൂപ, ബീറ്റ്‌റൂട്ട് 79 രൂപ, കോവയ്ക്ക 70 രൂപ, തക്കാളി 41 രൂപ, മുരിങ്ങക്കായ 220 രൂപ, മല്ലിയില 70 രൂപ, കറിവേപ്പില 40 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

Author

Related Articles