News

വെറണ്ട ലേണിംഗ് സൊല്യൂഷന്‍സ് ഐപിഒ മാര്‍ച്ച് 29ന്

വെറണ്ട ലേണിംഗ് സൊല്യൂഷന്‍സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന മാര്‍ച്ച് 29ന് തുറക്കും. 130-137 രൂപ എന്ന നിരക്കിലാണ് വെറണ്ട ഐപിഒയ്ക്കായി പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ മാര്‍ച്ച് 29 ന് തുറന്ന് മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഒ അലോട്ട്‌മെന്റ് ഏപ്രില്‍ അഞ്ചിനകം നടത്തി ഏഴിന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. പബ്ലിക് ഇഷ്യൂവിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് ലേണിംഗ് സൊല്യൂഷന്‍ കമ്പനിയുടെ ലക്ഷ്യം.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ 60 കോടി കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനാണ് വിനിയോഗിക്കുക. ബാക്കി തുക മറ്റ് കമ്പനികളെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കുവേണ്ടിയും ചെലവഴിക്കും. ഐപിഒയില്‍ 75 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 15 ശതമാനം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കും 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.

റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യുന്നതിനുമുമ്പ്, പൊതു വിഭാഗത്തിലേക്ക് സ്വകാര്യ പ്ലേസ്‌മെന്റ് വഴി 30.76 ലക്ഷം ഇക്വിറ്റി ഇഷ്യൂ ചെയ്ത് കമ്പനി 40 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ സ്വകാര്യ പ്ലേസ്‌മെന്റിന് അനുസൃതമായി ഓഫറിന്റെ വലുപ്പം വെറണ്ട ലേണിംഗ് സൊല്യൂഷന്‍സ് കുറച്ചിട്ടില്ല. സിസ്റ്റമാറ്റിക്സ് കോര്‍പ്പറേറ്റ് സര്‍വീസസ് ആണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍.

Author

Related Articles