ഏറ്റവും ഉയരമേറിയ ലോകക്കാഴ്ചകള് ഇനി വില്‍പ്പനയ്ക്ക് ;വില 7100 കോടിരൂപ
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ കാഴ്ചകള്‍ ഇനിമുതല്‍ വില്‍പ്പനക്ക്. ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള കാഴ്ചകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ഏഴായിരം കോടിയില്‍പരം രൂപയ്ക്ക് നിരീക്ഷണ ഡെക്ക് വില്‍ക്കാനാണ് നീക്കം. യുഎഇയിലെ റിയല്‍എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് എമാര്‍ പ്രോപ്പര്‍ട്ടീസ് ബുര്‍ജ് ഖലീഫയുടെ ഒബ്സര്‍വേഷന്‍ ഡെക്ക് വില്ക്കാന് തീരുമാനിച്ചത്. ഏകദേശം 7100 കോടിരൂപയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായതിനാല്‍ ബുര്‍ജ് ഖലീഫ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. കഴിഞ്ഞ മാസമാണ് ഒബ്സര്‍വേഷന്‍ ഡെക്ക് വില്‍പ്പനക്കുള്ള നടപടികള്‍ തുടങ്ങിയത്.
828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയ്ക്ക് ന്യൂയോര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ എംപയര്‍ സ്റ്റേറ്റഅ ബില്‍ഡിങ്ങിനേക്കാള്‍ രണ്ടിരട്ടി ഉയരവും പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ മൂന്നിരട്ടി ഉയരവുമുണ്ട്.2018ല്‍ 15.93 ദശലക്ഷം പേരാണ് ബുര്‍ജ് ഖലീഫയുടെ മുകളിലെ കാഴ്ചകള്‍ നിരീക്ഷിക്കാനായി എത്തിയത്. പ്രതിവര്‍ഷം 600 മുതല്‍ 700 ദശലക്ഷം ദിര്ബം വരെ നിരീക്ഷണപാത നിലവില്‍ സ്വന്തമാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ദുബൈ വിനോദസഞ്ചാരത്തിനും വിദേശ വ്യാപാരത്തിനും ബിസിനസിനും വന്‍വളര്‍ച്ച നേരിടുമ്പോഴും യുഎഇയുടെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ കടുത്തമ ാന്ദ്യം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന സൂര്യഗ്രഹണം വീക്ഷിക്കാനും ബുര്‍ജ് ഖലീഫയുടെ മുകളില്‍ സൗകര്യമൊരുക്കിയിരുന്നു. മുന്നൂറ് ദിര്‍ഹമായിരുന്നു ടിക്കറ്റ് വില. നിരവധി പേരാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ നിന്ന് സൂര്യഗ്രഹണ കാഴ്ചകള്‍ വീക്ഷിക്കാന്‍ എത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍