News

സര്‍ക്കാരിനെ അഭിനന്ദിച്ചും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചും വിജയ് മല്യ

ന്യൂഡല്‍ഹി: വായ്പാ കുടിശികയുടെ 100 ശതമാനം തിരിച്ചടയ്ക്കാനും തനിക്കെതിരായ കേസ് അവസാനിപ്പിക്കാനുമുള്ള വാഗ്ദാനം അംഗീകരിക്കണമെന്നു സര്‍ക്കാരിനോടു വിവാദ വ്യവസായി വിജയ് മല്യ. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിച്ച മല്യ, തന്റെ കുടിശ്ശിക തിരിച്ചടയ്ക്കാനുള്ള ആവര്‍ത്തിച്ചുള്ള ഓഫറുകള്‍ അവഗണിച്ചതായി ആരോപിച്ചു.

'കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ചെറിയയാളെ നിരന്തരം അവഗണിക്കണോ? എന്റെ പണം നിരുപാധികം എടുക്കുക' മല്യ ട്വീറ്റ് ചെയ്തു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കടം വാങ്ങിയ തുകയുടെ 100 ശതമാനം ബാങ്കുകള്‍ക്ക് നല്‍കാമെന്ന് മല്യ മുന്‍പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആരും പണം സ്വീകരിക്കാന്‍ തയാറായില്ല. ഇത് ഏതാണ്ട് 9000 കോടി രൂപ വരുമെന്നാണ് കണക്ക്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പയെടുക്കാത്തതുമായി ബന്ധപ്പെട്ട് വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ മല്ല്യക്ക് മേല്‍ചുമത്തി ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് വന്നിരുന്നു. എന്നാല്‍ അതിനെതിരെ മല്ല്യ ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം യുകെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കടം വാങ്ങിയ തുകയുടെ 100 ശതമാനം ബാങ്കുകള്‍ക്ക് നല്‍കാമെന്ന് മുന്‍കാല ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ബാങ്കുകളൊന്നും പണം എടുക്കാന്‍ തയ്യാറാകുകയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച് ചെയ്ത സ്വത്തുക്കള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല.

Author

Related Articles