ഇന്‍സ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടികയില്‍ ഇടംനേടി വിരാട് കോഹ്ലിയും! ക്രിസ്റ്റിയാനോ റൊനാള്‍ഡോ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചു
ഇന്‍സ്റ്റഗ്രാമില്‍ സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കായിക താരങ്ങളില്‍ വിരാട് കോഹ്ലി 9ാം സ്ഥാനത്താണ് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ഹോപ്പര്‍ എച്ച്ക്യു നടത്തിയ സര്‍വേ പഠനത്തിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ലോക ഫുഡ്ബോള്‍ താരങ്ങളില്‍ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ക്രിസ്റ്റിയാനോ റോനാള്ഡോയാണ് ഇന്‍സ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന് വേണ്ടി ഒരു പോസ്റ്റിന് കോഹ്ലി ആകെ വാങ്ങുന്ന തുക 196,000 ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്ര 100ാം സ്ഥാനത്താണ് ഇന്‍സ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ക്രിസ്റ്റാനോ റൊനാള്‍ഡോ 975,000 ഡോളറാണ് ഒരു പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വാങ്ങുന്നത്. ബ്രസീല്‍ ഫുഡ്ബോള്‍ താരം നെയ്മര്‍ ഒരു പോസ്റ്റ് പ്രൊമോഷന് വേണ്ടി വാങ്ങുന്ന തുക 648,000 ഡോളറുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഫാഷന്‍, സിനിമ, കായികം, സാഹിത്യം എന്നീ മേഖലകളായി തിരിച്ചാണ് ഇന്‍സ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടിക എച്ച് ക്യു പുറത്തിറക്കിയത്. കോഹ് ലിക്ക് ആകെ 36 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍