News

ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകള്‍ പൂട്ടുന്നു; കോവിഡ് പ്രതിസന്ധിയില്‍ സിനിമാ വ്യവസായം

സിനിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകള്‍ പലതും പൂട്ടുന്നു. കോവിഡ് വ്യാപനം മൂലം നിയന്ത്രണം വന്നതോടെ പിടിച്ചു നില്‍ക്കാനാകാതെയാണ് മള്‍ട്ടിപ്ലക്സുകള്‍ ഒഴികെയുള്ള തിയേറ്ററുകള്‍ മറ്റുവഴികള്‍ തേടുന്നത്.

രാജ്യത്തൊട്ടാകെയുള്ള 6,327 ഒറ്റസ്‌ക്രീന്‍ തിയേറ്ററുകളില്‍ 50 ശതമാനവും പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്നാണ് സൂചന. തൃശ്ശൂരിലെ പ്രശസ്തമായ സ്വപ്ന തിയേറ്റര്‍ ലോകമെമ്പാടും വ്യാപാര ശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പ് വിലയ്ക്കുവാങ്ങി. ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എന്നിവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഈ മാസം ആദ്യം തന്നെ അറിയിച്ചിരുന്നു.

കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പല തിയേറ്ററുകളും പ്രതിസന്ധി നേരിടുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, പരിപാലന ചെലവ് എന്നിവ ഉള്‍പ്പടെ ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസം വേണ്ടിവരുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

Author

Related Articles