News

യുഎഇ ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം; സന്ദര്‍ശകര്‍ യുഎഇയില്‍ ചിലവാക്കിയത് 22.8 ബില്യണ്‍ ദിര്‍ഹം

ദുബായ്: യുഎഇയില്‍ സന്ദര്‍ശകര്‍ ചിലവാക്കുന്ന തുകയില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. സന്ദര്‍കരുടെ എണ്ണം വര്‍ധിച്ചത് കൊണ്ടാണ് യുഎയില്‍ സര്‍ശകര്‍ ചിലവാക്കുന്ന തുകയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. വിനോദ സഞ്ചാരികളുടെ  എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 സാമ്പത്തിക വര്‍ഷം യുഎഇയില്‍ സന്ദര്‍കര്‍ ചിലവാക്കിയത് 22.8 ബില്യണ്‍ ദി൪ഹമായിരുന്നു ചിലവാക്കിയത്. അതേസമയം 21.7 ബില്യണ്‍ ദി൪ഹമായിരുന്നു കഴിഞ്ഞ വര്‍ഷം യുഎഇയിലെത്തിയ സന്ദര്‍ശകര്‍ ചിലവാക്കിയത്. സൗദി അറേബ്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതല്‍ തുക യുഎഇയില്‍ ചിലവാക്കിയത്. 

യുഎഇയിലെ  സ്‌നാപ്‌ഷോടാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗദി അറേബ്യയില്‍ യുഎയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൗദി അറേബ്യന്‍ സഞ്ചാരികള്‍ ചിലവാക്കിയ തുകയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സൗദി സന്ദര്‍ശകര്‍ യുഎയില്‍ ചിലവാക്കിയത് 4.4 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. ഈ വര്‍ഷം അത് 4.8 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. അമേരിക്ക 2.4 ബില്യണ്‍ ദിര്‍ഹമും, ഇംഗ്ലണ്ട് 2 ബില്യണ്‍ ദിര്‍ഹമും ചിലവാക്കിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

യുഎഇയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 22 ശതമാനമായി വര്‍ധിച്ചെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലി വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ മാറുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. വിനോദ സഞ്ചാരികളെ യുഎഇയിലെ ഷോപ്പിംഗ് മേഖല ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles