News

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ വിസ്താര എത്തിയേക്കും; ടാറ്റ സണ്‍സിനും നോട്ടമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍; ആഗോള ബ്രാന്‍ഡെന്ന പദവി നഷ്ടപ്പെടാത്തത് എയര്‍ ഇന്ത്യയില്‍ നിക്ഷേപകര്‍ക്ക് താത്പര്യമോ?

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ വിസ്താര എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  എയര്‍ ഇന്ത്യയുടെ ഓഹരികളെല്ലാം മൂവ്യവത്തായ രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.  എയര്‍ ഇന്ത്യയുടെ മൂല്യവത്തായ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത് കമ്പനിക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. അതേതസമയം ടാറ്റാ സണ്‍സിന് 51 ശതമാനം പങ്കാളിത്തമുള്ള കമ്പനി കൂടിയാണ് വിസ്തര.   

എന്നാല്‍ ടാറ്റ പലപ്പോഴും കണ്ണുവെച്ച കമ്പനി കൂടിയാണ് എയര്‍ ഇന്ത്യ. അതിന് പല കാരണങ്ങളുണ്ട്.  ജെ.ആര്‍.ഡി. ടാറ്റ തുടങ്ങിയ 'ടാറ്റാ എയര്‍ലൈന്‍സ്' ആണ് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് 'എയര്‍ ഇന്ത്യ' ആക്കി മാറ്റിയത്. ഈ കമ്പനിയെയാണ്  വിസതാര ഏറ്റെടുത്ത് ടാറ്റ സണ്‍സിനോടപ്പം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.  എന്നാല്‍  എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഏഴോളം കമ്പനികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് പ്ധാനമായും ലഭിക്കുന്ന വിവരം.  ഇക്കാര്യം സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.  

ഓഹരികള്‍ ഏറ്റെടുക്കുന്നവര്‍ മാര്‍ച്ച് 17 ന് മുന്‍പ് സമ്മതം പത്രം നല്‍കേണ്ടി വരും. കമ്പനിക്ക് നിലവിലുണ്ടായ നഷ്ടം പെരുകയിത് മൂലമാണ്  ഓഹരികള്‍  വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്.  2018 ല്‍ 76 ശതമാനം ഓഹരികള്‍  വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നത്.  എന്നാല്‍  നിക്ഷേപകര്‍ ആരും തന്നെ എത്താത്തത് മൂലമാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കമ്പനി സര്‍ക്കാര്‍ ഇപ്പോള്‍  ശ്രമം നടത്തുന്നത്.  എന്നാല്‍ ഓഹരികള്‍ ആരും ഇത്തവണ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും. കമ്പനിയുടെ  23,286  കോടി രൂപയോളം വരുന്ന കടബാധ്യത ഓഹരികള്‍ വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. 

അതേസമയം എയര്‍ ഇന്ത്യയെ ഏറ്റെടുത്താല്‍ 'വിസ്താര'യ്ക്ക് ഇന്ത്യന്‍ വ്യോമയാനരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.  അതായത് 100 കോടി ഡോളര്‍ മൂലധനത്തോടെ(ഏകദേശം 7100 കോടി രൂപ) 2013-ല്‍ തുടങ്ങിയ വിമാനക്കമ്പനിയാണ് എയര്‍ വിസ്താര. ടാറ്റ സണ്‍സിന് 51 ശതമാനവും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരിപങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 2015-ല്‍ ആദ്യ സര്‍വീസ് തുടങ്ങിയ വിസ്താരയ്ക്കിപ്പോള്‍ 6.1 ശതമാനം വിപണിവിഹിതമുണ്ട്. എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. 

എന്നാല്‍ എയര്‍ ഇന്ത്യ മികച്ച  ബ്രാന്‍ഡാണെന്നും, ആഗോള കമ്പനികള്‍ എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പര്യം കാണിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അതേസമയം എയര്‍ ഇന്ത്യയില്‍  നിക്ഷേപം നടത്തുന്നതില്‍ വിദേശ കമ്പനികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത.  

Author

Related Articles