News

ഒപ്റ്റിക്കല്‍ ഫൈബര്‍,ഡാറ്റാ സെന്റര്‍ ബിസിനസുകള്‍ വില്‍ക്കാന്‍ വോഡഫോണ്‍-ഐഡിയ

ഒപ്റ്റിക്കല്‍ ഫൈബര്‍ ,ഡാറ്റാ സെന്റര്‍ ബിസിനസുകള്‍ വില്‍ക്കാന്‍ വോഡഫോണ്‍-ഐഡിയവോഡാഫോണ്‍-ഐഡിയ കമ്പനി തങ്ങളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ബിസിനസും ഡാറ്റാ സെന്ററും വില്‍ക്കുന്നു. 156000 കിലോമീറ്റര്‍  ഒപ്റ്റിക് ഫൈബര്‍ ബിസിനസും മുംബൈയിലെ ഡാറ്റാ സെന്ററുമാണ് വില്‍ക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ ബിസിനസ് ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് ഐഎന്‍സിക്കും ബാക്കിയുള്ളവ എഡല്‍വെയ്‌സ് ഗ്രൂപ്പിനുമാണ് വില്‍ക്കുക. രണ്ട് കമ്പനികളുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ഫൈബര്‍ബിസിനസിന്റെ മൂല്യം 1.52 ബില്യണ്‍ ഡോളറും ഡാറ്റാ സെന്ററിന് 60 മില്യണ്‍ മുതല്‍ നൂറ് മില്യണ്‍ ഡോളര്‍ വരെയാണ് മൂല്യം കണക്കിയിട്ടുള്ളത്.

കമ്പനികളുടെ കടബാധ്യതകള്‍ കൊടുത്തുതീര്‍ക്കുന്നതിനായാണ് പുതിയ വില്‍പ്പന നടത്തുന്നത്. എന്നാല്‍ 7 ലക്ഷം കോടി കടബാധ്യത കൊടുത്തുതീര്‍ക്കാന്‍ വന്‍ ബിസിനസായ ഒപ്റ്റിക് ഫൈബര്‍ ആസ്തികള്‍ വില്‍ക്കുന്നത് വന്‍ മണ്ടത്തരമാകുമെന്ന് ധനകാര്യ വിദഗ്ധകര്‍ പറയുന്നു. മൂന്ന് മാസമാണ് വോഡഫോണ്‍ ഐഡിയയുടെ ബാധ്യത കൊടുത്തുതീര്‍ക്കാനുള്ള സമയം. അതേസമയം വില്‍പ്പന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

നിലവില്‍ സുപ്രീം കോടതി വിധിച്ച എജിആര്‍ പിഴത്തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍ മേധാവി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ വ്യപാരം അവസാനിച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 

ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വിലയില്‍ 5.34 ശതമാനം ഇടിഞ്ഞ് 6.92 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.  നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷത്തെ മൊറോട്ടോറിയം നല്‍കിയത് ഒഴിച്ച് കേന്ദ്രസര്‍ക്കാര്‍ പിഴ അടയ്ക്കുന്നതില്‍ നിന്ന് കമ്പനിക്ക് യാതൊരു ഇളവും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ ഒക്ടോബര്‍ 28ന് സുപ്രീംകോടതിയുടെ വിധിയനുസരിച്ച്  53,038 കോടി രൂപയോളമാണ് സര്‍ക്കാറിന് പിഴത്തുകയായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോണ്‍ നല്‍കേണ്ടത്.  തുക അടയ്ക്കാന്‍ കമ്പനിക്ക് പ്രതിസന്ധി നേരിട്ടതോടെയാണ് വൊഡാഫോണ്‍ ഐഡിയ സര്‍ക്കാരില്‍ ഇപ്പോള്‍  പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളത്. അതേസമയം സര്‍ക്കാറില്‍ നിന്ന്  വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ടെലഗികോം മേഖലയ്ക്ക് മാത്രമല്ല, രാജ്യത്തെ വ്യവസായ മേഖല്യക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്നും ബിര്‍ള ആവശ്യപ്പെട്ടു. 

Author

Related Articles