News

ആദിത്യ ബിര്‍ള ഗ്രൂപ്പിന് വന്‍ നഷ്ടം; വിപണി മൂല്യത്തില്‍ 21,500 കോടി രൂപയുടെ നഷ്ടം

രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഭീമമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, ഐഡിയ ഉടമസ്ഥരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മറ്റ് ഉപകമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 20 ന് കമ്പനിയുടെ വിപണിമൂല്യത്തില്‍ മാത്രം 21,431 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ വൊഡാഫോണ്‍-ഐഡിയയുടെ അറ്റനഷ്ടം 4,873.9 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 

ജൂലൈ 29 ന് വൊഡാഫോണ്‍ ഐഡിയയുടെ വരുമാന വിവരം പുറത്തുവിട്ടതിന് ശേഷം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂലൈ 29 ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 2.69 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആഗസ്റ്റ് മാസത്തിലേക്കെത്തിയപ്പോള്‍ 2.31 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് ജിയോയുടെ വരവോടെയാണ് വൊഡാഫോണ്‍-ഐഡിയടക്കമുള്ള ടെലികോം കമ്പനികള്‍ തകര്‍ച്ചയിലേക്കെത്താന്‍ കാരണം. റിലയന്‍സ് അധിക ഓഫറുകള്‍ നല്‍കുകയും, കൂടുതല്‍ സേവനങ്ങള്‍ ഇറക്കുമതി ചെയ്തതോടെയുമാണ് രാജ്യത്തെ മുന്‍നിര കമ്പനികള്‍ തകര്‍ച്ചയിലേക്കെത്താന്‍ കാരണണായത്. 

അതേസമയം വൊഡാഫോണ്‍-ഐഡിയ സംരംഭത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 27.18 ശതമാനം ഓഹരി മാത്രമാണുള്ളത്. അതേസമയം റിലയന്‍സ് ജിയോയുടെ വരവോടെ കമ്പനിക്ക് 41 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വൊഡാഫോണ്‍-ഐഡിയലെ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്ക് മാറിയത് മൂലാണ് വൊഡാഫോണ്‍ ഐഡിയക്ക് വലിയ തിരിച്ചടികള്‍ സൃഷ്ടിച്ചിട്ടുള്ളത്.

News Desk
Author

Related Articles