വോഡഫോണ്‍ ഐഡിയയുടെ നഷ്ടത്തില്‍ വന്‍ വര്‍ധന; നഷ്ടം 7231 കോടി രൂപ
വോഡഫോണ്‍ ഐഡിയയുടെ നഷ്ടത്തില്‍ വന്‍ വര്‍ധന. 2021 ഡിസംബറില്‍ അവസാനിച്ച പാദവാര്ഷം കമ്പനിയുടെ നഷ്ടം 7230.9 കോടിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4532.1 കോടിയായിരുന്നു നഷ്ടം. ഇതാണ് വലിയൊരു കുടിച്ചു ചാട്ടം നടത്തിയത്. കമ്പനിയുടെ വരുമാനം 10.80 ശതമാനവും മുന്‍വര്‍ഷത്തെ 10894 കോടിയെ അപേക്ഷിച്ച് 9717 കോടി രൂപയായി ഇടിഞ്ഞു. കമ്പനിയുടെ ഇക്കഴിഞ്ഞ പാദത്തിലെ ഉപഭോക്തൃ വരുമാനം ഓരോ ഉപയോക്താവില്‍ നിന്നും പ്രതിമാസം 109 രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 115 രൂപയായിരുന്നു ഈ വരുമാനം.
ജൂലായ് - സെപ്തംബര്‍ പാദവാര്‍ഷികത്തിലെ നഷ്ടക്കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം സെപ്തംബറിലും കാണാനില്ല. അതേസമയം കമ്പനിക്ക് 3.3 ശതമാനം വളര്‍ച്ച നേടാനായിട്ടുണ്ട്. നവംബര്‍ 25 ന് ശേഷം വന്ന താരിഫ് വര്‍ധനവാണ് ഇതിന് കാരണം. എജിആര്‍ കുടിശ്ശിക ഏറ്റവുമധികം വരുന്ന ടെലികോം കമ്പനിയാണ് വോഡഫോണ്‍ ഐഡിയ, 64620 കോടിയാണ് ഇത്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ 23060 കോടിയാണ് കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ളത്. കമ്പനിയുടെ 2021 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം ആകെ കടബാധ്യത 198980 കോടി രൂപയാണ്. ഇതില്‍ സ്പെക്ട്രം ഇനത്തില്‍ നല്‍കാനുള്ള തുക മാത്രം 111300 കോടി രൂപയാണത്രെ. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍