ഒരേ നമ്പറില്‍ 2 സിം കാര്‍ഡ്; വോഡഫോണ്‍ ഐഡിയക്ക് പിഴ
ന്യൂഡല്‍ഹി: ഒരേ നമ്പറിലെ സിം കാര്‍ഡ് രണ്ടു പേര്‍ക്ക്. ഡ്യുപ്ലിക്കേറ്റ് സിം കാര്‍ഡ് ലഭിച്ചയാള്‍ മറ്റേയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് 68 ലക്ഷം രൂപ. മൊബൈല്‍ നമ്പര്‍ ഓവര്‍ ഡ്രാഫ്റ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളുമായി ആദ്യ ഉപഭോക്താവ് ബന്ധിപ്പിച്ചിരുന്നതിനാല്‍ ആണിത്. സിം കാര്‍ഡ് ലഭിച്ച രണ്ടാമത്തെ വ്യക്തി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. കേസില്‍ 27.5 ലക്ഷം രൂപയാണ് വോഡഫോണ്‍ ഐഡിയക്ക് പിഴ. ഈ പിഴ തുക ഉപഭോക്താവിന് നല്‍കണം. രാജസ്ഥാന് ഐടി വകുപ്പ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സിം ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ ആണ് തുക നഷ്ടമായത്.
സിം കാര്‍ഡ് വാങ്ങും മുമ്പ് ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ തന്നെ ടെലികോം കമ്പനി ഡ്യൂപ്ലിക്കേറ്റ് സെല്‍ഫോണ്‍ സിം കാര്‍ഡ് അനുവദിച്ചതിനാണ് പിഴ. സിം അനുവദിച്ചതു കൊണ്ടാണ് അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം കൈമാറ്റം ചെയ്യപ്പെട്ടത്. ഭാനു പ്രതാപ് എന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് ഉപയോഗിച്ച് ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിലൂടെ മൊത്തം 68.5 ലക്ഷം രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഐഡിബിഐ ബാങ്കില്‍ നിന്നാണ് തുക ട്രാന്‍സ്ഫര്‍ ചെയ്തത്.
തട്ടിപ്പിനിരയായ ആള്‍ക്ക് സിം ആക്സസ് ലഭിച്ചതോടെയാണ് വിവിരം പുറത്തായത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തുകയായിരുന്നു . അദ്ദേഹം പരാതിപ്പെടുകയും കമ്പനിയില്‍ നിന്ന് ഐടി നിയമപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. പോലീസ് കേസ് ഫയല്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 68 ലക്ഷം രൂപയില്‍ 44 ലക്ഷത്തോളം രൂപ ഉപഭോക്താവിന് തിരികെ നല്കി. എന്നിരുന്നാലും, ബാക്കി തുക ലഭിക്കാഞ്ഞതിനാല്‍, ഉപഭോക്താവ് പരാതി നല്‍കുകയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍