കടുത്ത സാമ്പത്തിക പ്രതിസന്ധി; അവസാന അടവുമായി വോഡഫോണ്‍-ഐഡിയ
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വോഡഫോണ്‍-ഐഡിയ വിപണിയില്‍ പിടിച്ചു നില്ക്കാന് അവസാന ശ്രമവുമായി രംഗത്ത്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ശ്രമം. ടെലികോം കമ്പനികള്‍ തമ്മില്‍ താരിഫ് യുദ്ധം കടുത്തതോടെയാണ് വോഡഫോണ്‍-ഐഡിയ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
ടെലികോം കമ്പനികള്‍ക്ക് ഫണ്ട് നല്കുന്ന അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് എന്ന സ്ഥാപനവുമായി കരാറിലെത്താനാണ് കമ്പനിയുടെ ശ്രമം. 22,400 കോടിയാണ് അപ്പോളോ വോഡഫോണ്‍-ഐഡിയയില്‍ നിക്ഷേപിക്കുക. എന്നാല്‍, ഇടപാടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രോഡ്ബാന്‍ഡ്, ഒപ്?ടിക്കല്‍ ഫൈബര്‍, ഡാറ്റ സെന്റര്‍ എന്നിവയുടെ വില്പന നടത്താനും വോഡഫോണ്‍-ഐഡിയക്ക് പദ്ധതിയുണ്ട്. നിലവില്‍ കമ്പനിയില്‍ വോഡഫോണിന് 44.39 ശതമാനവും ഐഡിയക്ക് 27.66 ശതമാനം ഓഹരിയുമാണ് ഉള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍