വോഡഫോണ്‍ ഐഡിയ കടുത്ത പ്രതിസന്ധിയില്‍; ആസ്തികള്‍ വിറ്റ് പണം സമാഹരിക്കുന്നു
കടുത്ത പ്രതിസന്ധിയിലായതിനെതുടര്‍ന്ന് ആസ്തികള്‍ വിറ്റ് വോഡഫോണ്‍ ഐഡിയ പണം സമാഹരിക്കുന്നു. ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകള്‍ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി തവണ നിക്ഷേപകരുമായ ചര്‍ച്ച നടത്തിയിട്ടും പണം സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 25,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്.
2021 ഡിസംബര്‍-2022 ഏപ്രില്‍ കാലയളവില്‍ സ്പക്ട്രം കുടിശികയിനത്തില്‍ 22,500 കോടി അടയ്ക്കാനുണ്ട്. മാര്‍ച്ച് പാദത്തില്‍ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപ മാത്രമാണ് കമ്പനിയില്‍ നീക്കിയിരിപ്പുള്ളത്. 2019ല്‍ ഫൈബര്‍ ആസ്തികളും ഡാറ്റ സെന്റര്‍ ബിസിനസും വില്ക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
നവി മുംബൈയില്‍ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റര്‍ ഒപ്ടിക് ഫൈബര്‍ ശൃംഖലയും കമ്പനിക്കുണ്ട്. 2017ല്‍ ടിആര്‍ജി ക്യാപിറ്റലില്‍നിന്ന് ഏറ്റെടുത്ത ബ്രോഡ്ബാന്‍സ് ബിസിനസുമുണ്ട്. ചെലവിന് താഴെമാത്രംവരുമാനം ലഭിക്കുന്ന ബിസിനസില്‍നിന്ന് വേണ്ടത്രപണം സമാഹരിക്കാന്‍ കഴിയുന്നില്ലെന്ന് കമ്പനി പറയുന്നു. ടെലികോം വ്യവസായം കടുത്ത സമ്മര്‍ദത്തിലാണെന്നും താരിഫ് വര്‍ധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയര്‍ടെല്‍ ചെയര്മാന് സുനില്‍ മിത്തല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍