വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന്റെ നഷ്ടത്തില്‍ നേരിയ ആശ്വാസം നല്കുന്ന 'ആദ്യ പാദം'; മാര്‍ച്ചില്‍ 4881 കോടി നഷ്ടമെങ്കില്‍ ജൂണിലുണ്ടയത് 4873 കോടി; തിരിച്ചടിയായത് താരിഫുകളിലെ ഉപഭോക്തൃ അസംതൃപ്തിയും റിലയന്‍സ് ജിയോയുടെ കുതിപ്പും
ഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന്റെ നഷ്ടത്തില്‍ നേരിയ കുറവ്. ടെലികോം മേഖലയിലെ രണ്ടു കമ്പനികളും ലയിച്ചതോടെ പ്രവര്‍ത്തനം സംബന്ധിച്ച് ചിലവുകളില്‍ കുറവ് വന്നിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ജൂണില്‍ അവസാനിച്ച ആദ്യ പാദത്തെ കണക്കുകള്‍ നോക്കിയാല്‍ 4873.9 കോടിയുടെ നഷ്ടമാണ് കമ്പനി നേരിടേണ്ടി വന്നത്. മാര്‍ച്ചില്‍ ഇത് 4881.9 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 5004.6 കോടിയും സെപ്റ്റംബറില്‍ ഇത് 4973.8 കോടിയുമായിരുന്നു. മാത്രമല്ല ആകെ വരുമാനം നോക്കിയാല്‍ 11775 കോടിയില്‍ നിന്ും 11269 കോടിയിലേക്ക് ഇടിഞ്ഞു.
4.3 ശതമാനം ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരക്കുന്നത്. കുറഞ്ഞ ഓഫറുകള്‍ ഉള്ള താരിഫുകള്‍ ഇറക്കിയതിന് പിന്നാലെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും നേരിട്ട അസംതൃപ്തിയാണ് തിരിച്ചടിയായതെന്ന് കമ്പനി വ്യക്തമാക്കി. കണക്കുകള്‍ നോക്കിയാല്‍ റിയലയന്‍സിന്റെ കമ്പനിയായ ജിയോയുടെ തൊട്ടു പിന്നിലാണ് വോഡഫോണ്‍-ഐഡിയ ലിമിറ്റഡ്. 11,679 കോടിയാണ് ഇപ്പോള്‍ ജിയോയുടെ വരുമാനം. മാത്രമല്ല ജൂണ്‍ പാദത്തെ കണക്ക് നോക്കിയാല്‍ 891 കോടി ലഭം കമ്പനി നേടി.
ഇവരോട് മത്സരിക്കുന്ന ഭാരതി എയര്‍ടെല്‍ ഓഗസ്റ്റ് ഒന്നിന് കണക്കുകള്‍ പുറത്ത് വിടും. 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോയുടെ വരവിന് പിന്നാലെ രാജ്യത്തെ ടെലികോം കമ്പനികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജിയോ നല്കിയ ഓഫറുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
റീച്ചാര്‍ജ് അസിസ്റ്റ് അവതരിപ്പിച്ച് ജിയോ
ജിയോ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ റീചര്‍ജ് അസിസ്റ്റ് ജിയോ സാര്‍തിയെ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. മൈ ജിയോ ആപ്പിനോട് ചേര്‍ന്നാണ് ഡിജിറ്റല്‍ റീചാര്‍ജിനായി ജിയോ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഏറ്റവും ലളിതമായ രീതിയി തന്നെ ഓന്ലൈന് വഴി റീചാര്‍ജ് ചെയ്യാനാകും എന്നതാണ് ജിയോ സാര്‍തിയുടെ പ്രത്യേകത.
ജിയോ പ്ലാനുകള്‍ കൃത്യമായി തിരഞ്ഞെടുക്കുന്നതിനും സംശയങ്ങള്‍ കൂടാതെ റീചാര്‍ജ് ചെയ്യുന്നതന്നും ജിയോ സാര്‍തി അവസരം ഒരുക്കും. ഇംഗ്ലീഷിലും 12 ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ജിയോ സാര്‍തിയില്‍ സേവനം ലഭ്യമായിരിക്കും. ഇതുവരെ ഡിജിറ്റലായി ജിയോ റീചാര്‍ജ് ചെയ്യാത്തവര്‍ക്ക് പോലും ലളിതമായ രീതിയില്‍ പ്ലാന്‍ തിരഞ്ഞെടുത്ത് പെയ്മെന്റ് ചെയ്യുന്നതിന് ജിയോ സാര്‍തിയിലൂടെ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.
എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് 3050 കോടി രൂപയുടെ പിഴ
ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് ചുമത്തിയിരുന്ന 3050 കോടി രൂപയുടെ പിഴ കേന്ദ്ര സര്‍ക്കാരും ശരിവച്ചു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് 3050 കോടി രൂപയുടെ പിഴ ചുമത്തിയ ട്രായി തീരുമാനം കേന്ദ്ര ടെലികോം വകുപ്പിന്റെ അപെക്സ് ഡിസിഷന്‍ മേക്കിങ് ബോഡിയായ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷനും (ഡിസി സി) ശരിവയ്ക്കുകയായിരുന്നു. പിഴ ചുമത്താന്‍ ട്രായി നല്കിയ നിര്‍ദ്ദേശം ഡിപാര്‍ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (ഡോട്ട്) നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളില്‍ നിന്നാണ് ഭീമമായ തുക പിഴ ഈടാക്കണമെന്ന് ട്രായ് ആണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നത്. എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയ്ക്ക് 21 സര്‍ക്കിളുകള്‍ക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സര്‍ക്കിളുകള്‍ക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍