509 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍; 90 ദിവസത്തേക്ക് ഇനി വോഡഫോണ്‍ 9ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു
ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകളിമായി രംഗത്തെത്തിയിരിക്കുകയാണ് വോഡഫോണ്‍ ഇപ്പോള്‍. സേവനരംഗത്ത് മികച്ച രീതിയിലുള്ള പുതിയ പ്ലാനുകളുമായാണ് വോഡഫോണ്‍ എത്തിയിരിക്കുന്നത്. 509 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിലൂടെ വോഡഫോണ്‍ പ്രതിദിനം 1.5 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വോഡഫോണ്‍ അതിന്റെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളില്‍ ഒന്നായി അതിന്റെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ നല്‍കുന്നതിന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. .
പ്ലാനില്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, വോഡാഫോണ്‍ പ്ലേ എന്നിവ സൗജന്യമായി 90 ദിവസത്തേക്ക് ഉപയോഗിക്കാം.നേരത്തെ ഒരു ദിവസം പ്രതിദിനം 1.4 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പുതിയ മാറ്റത്തിനുശേഷം ഇപ്പോള്‍ 1.5 ജിബി ഡാറ്റ ഒരു ദിവസം വാഗ്ദാനം ചെയ്തിരിക്കുകയാണ്. മൊത്തം സാധുതാ കാലയളവിലേക്കായി നിങ്ങള്‍ക്ക് ആകെ 9ജിബി അധിക ഡാറ്റാ ലഭിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.
പഴയ പ്ലാനുകള്‍ പുനര്‍നിര്‍മ്മാണം കൂടാതെ, പുതിയ 396 പ്രീപെയ്ഡ് പ്ലാന്‍ പോലുള്ള പുതിയ പ്ലാന്‍, അണ്‍ലിമിറ്റഡ് കോളിങ്, 1.5 ജിബി ഡേറ്റാ, ഒരു ദിവസം 100 എസ്എംഎസ്, വോഡഫോണ്‍ സൌജന്യ സബ്സ്ക്രിപ്ഷന് എന്നിവ വാഗ്ദാനം ചെയ്യുന്നു. 1,499 രൂപയ്ക്ക് മാത്രമായി വോഡഫോണിന്റെ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത വാര്‍ഷിക പദ്ധതിയും ഉണ്ട്. ഈ പ്ലാനില്‍ കമ്പനി ഒരു ദിവസം 3ജി/ 4ജി ഡാറ്റയും ഒരു ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോളുകളും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍