വൊഡഫോണ്‍ ഗ്രൂപ്പിനെതിരായ നികുതി കേസില്‍ സിങ്കപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വൊഡഫോണ്‍ ഗ്രൂപ്പിനെതിരായ നികുതി കേസില്‍ സിങ്കപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര ആര്ബിട്രേഷന് ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് 22100 കോടിയുടെ നികുതി കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ് അന്താരാഷ്ട്ര ആര്ബിട്രേഷന് കോടതി കേന്ദ്ര നികുതി വകുപ്പുകള്‍ക്കെതിരായ വിധി പുറപ്പെടുവിച്ചത്. 2007 ല്‍ ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 22100 കോടിയുടെ നികുതി കുടിശികയാണ് കേസ്.
ഹച്ചിസണ്‍ വാംപോ (ഔരേവശീെി ണവമാുീമ)യുടെ 67 ശതമാനം ഓഹരി 11 ബില്യണ്‍ ഡോളറിന് വൊഡഫോണ്‍ വാങ്ങിയിരുന്നു. സമാനമായ കെയ്ണ്‍ ഗ്രൂപ്പിനെതിരായ കേസില്‍ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ വ്യക്തമാക്കി.
2012 ല്‍ രൂപീകരിച്ച പുതിയ നിയമം അനുസരിച്ചാണ് മുന്‍കാല പ്രാബല്യത്തോടെ വൊഡഫോണിനും കെയ്ണ്‍ കമ്പനിക്കും എതിരെ കേന്ദ്ര നികുതി വകുപ്പുകള്‍ കേസെടുത്തത്.എന്നാല്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രണ്ട് കമ്പനികളും അനുകൂല വിധി നേടുകയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍