News

സ്വീഡന് പുറത്ത് ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രവുമായി വോള്‍വോ ഗ്രൂപ്പ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: സ്വീഡന് പുറത്ത് ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രവുമായി വോള്‍വോ ഗ്രൂപ്പ് ഇന്ത്യയില്‍. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതായി വോള്‍വോ പ്രഖ്യാപിച്ചു. രാജ്യത്തെ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി, സ്വീഡിഷ് ഓട്ടോമോട്ടീവ് പ്രമുഖരായ വോള്‍വോ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെപ്യൂട്ടി സിഇഒ ജാന്‍ ഗുരാന്ദര്‍ വെഹിക്കിള്‍ ടെക്ലാബിന് ബെംഗലൂരുവില്‍ തുടക്കമിട്ടു.

2040ഓടെ നെറ്റ് സീറോ വാല്യു ചെയിന്‍ ഹരിതഗൃഹ വാതക ലക്ഷ്യം കൈവരിക്കാനും, വാഹനങ്ങളുടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ 40 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്ന വ്യവസായത്തിലെ ഏറ്റവും അഭിലഷണീയമായ സയന്‍സ്-ബേസ്ഡ് ടാര്‍ഗറ്റ് സംരംഭം വോള്‍വോ ഗ്രൂപ്പിനുണ്ടെന്ന് ഗുരാന്ദര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും വോള്‍വോയുടെ 50 ശതമാനം ട്രക്കുകളും ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ നേട്ടം കൈവരിക്കാന്‍ ഓട്ടോമേഷന്‍, ഇലക്ട്രോമൊബിലിറ്റി, കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള മേഖലകളില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയും, പുതിയ ബിസിനസ്സ് മോഡലുകളും സ്വീകരിക്കുന്നതിനായുള്ള ബിസിനസ്സ് പരിവര്‍ത്തനത്തിനിടയിലാണ് ഗ്രൂപ്പ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വോള്‍വോ ഗ്രൂപ്പ് ട്രക്ക്സ് ടെക്നോളജിയില്‍ 1,600-ലധികം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്, വരും വര്‍ഷങ്ങളില്‍ ഈ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും നിലവിലെ സജ്ജീകരണത്തില്‍ വാഹന ഗാരേജുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ലാബ്, എആര്‍/വിആര്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും ഗ്രൂപ്പ് പറഞ്ഞു.

Author

Related Articles