കാറുകളുടെ സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് ആജീവനാന്ത വാറന്റി പ്രഖ്യാപിച്ച് വോള്‍വോ
വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് മാറേണ്ടി വന്നാല്‍ മിക്കവാറും പോക്കറ്റ് കാലിയാകാറുണ്ട്. ആഡംബര വാഹനങ്ങള്‍ ആണെങ്കില്‍ പറയുകയും വേണ്ട. കാറുകളുടെ സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് ഇന്ത്യയില്‍ അടുത്തിടെ ആജീവനാന്ത വാറന്റി പ്രഖ്യാപിച്ചിരിക്കുകയാണ് വോള്‍വോ. സ്വീഡിഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോയാണ് പ്രത്യേക പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ വലിയൊരു പ്രശ്നത്തിന് പരിഹാരം കാണുന്നത്.
വോള്‍വോയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ പ്രശ്നങ്ങള്‍ സൗജന്യമായി പരിഹരിക്കാനാകും. ഈ മാസം ഒന്നു മുതലാണ് പ്രത്യേക സേവനം ലഭിക്കുന്നത്. പുതിയ മോഡലുകള്‍ക്കും ഇത് ബാധകമാകും. സ്പെയര്പാര്ട്ടുകള് വാങ്ങുന്നത് മുതല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് വരെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. വാഹനം കൈവശം വയ്ക്കുമ്പോള്‍ നിര്‍മ്മാണ തകരാറു മൂലമോ ഗുണമേന്മാ പ്രശ്നങ്ങള്‍ കൊണ്ടേ ഒക്കെ യന്ത്രഭാഗങ്ങള്‍ മാറ്റി വയ്ക്കണമെങ്കില്‍ സേവനം സോജന്യമാണ്. വോള്‍വോയുടെ അംഗീകൃത സര്‍വ്വീസ് സെന്ററുകളെ ഇതിനായി ആശ്രയിക്കാം. അധിക പണം നല്‍കേണ്ടതില്ല.
അതേസമയം പാര്‍ട്സുകള്‍, ആക്സസറികള്‍ തുടങ്ങിയവയുടെ തേയ്മാനത്തിന് വാറന്റി ഇല്ലെന്നാണ് സൂചന. നിലവില്‍ വിപണയിലുള്ള മോഡലുകള്‍ക്കും വോള്‍വോ എസ്90 ‚എക്സ് സി 60 എന്നീ പെട്രോള്‍-ഹെബ്രിഡ് മോഡലുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയില്‍ ആദ്യമായാണ് വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സിന് മാത്രമായി ആജീവാനന്ത വാറന്റി പ്രഖ്യാപിക്കുന്നത് എന്നാണ് സൂചന.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍