ഫ്ളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേയില്‍ വാള്‍മാര്‍ട്ടിന്റെ 763 കോടിയുടെ നിക്ഷേപം
ബാംഗളൂരു ആസ്ഥാനമായ ഫോണ്‍പേയെ 2015 ലാണ് രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് ദാതാക്കളായ ഫ്ളിപ്പ്കാര്‍ട്ട് എറ്റെടുത്തിരുന്നത്. 2015 ല്‍ വാങ്ങല്‍ നടത്തിയ ശേഷം പേയ്മെന്റില്‍ 75 മില്യണ്‍ ഡോളര്‍ ഫോണ്‍പേയില്‍ ഫ്ളിപ്പ്കാര്‍ട്ട് നിക്ഷേപിച്ചിരുന്നു. ഫ്ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേയില്‍ യുഎസ് ബഹുരാഷ്ട്ര റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഇപ്പോള്‍ 763 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. സിംഗപ്പൂരിലെ മാതൃകമ്പനി വഴിയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പോയ്മെന്റ് വിപണി ഒരു ട്രില്ല്യണ്‍ ഡോളര്‍ വരുമെന്ന പ്രതീക്ഷയിലാണ് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ വാള്‍മാര്‍ട്ടിന് പ്രേരകമായത്. പേടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയവയ്ക്കെതിരെ ഉള്ള ബിസിനസ്സ് മത്സരങ്ങള്‍ക്ക് വേണ്ടിയായിരിക്കും പണം ഉപയോഗിക്കുന്നത്. ഫോണ്‍പേയുമായി മത്സരിക്കാന്‍ നിരവധി എതിരാളികള്‍ രംഗത്തുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍