News

വാള്‍മാര്‍ട്ട് 282 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം; ബിസിനസ് സംരംഭങ്ങള്‍ വളര്‍ത്തിയത് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ പാലിക്കാതെ

വാഷിങ്ടണ്‍: ആഗോള ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഭീമനായ വാള്‍മാര്‍ട്ടിന് പിഴയായി വിവിധ രാജ്യങ്ങളില്‍ അടയ്‌ക്കേണ്ടത് 282 മില്യണ്‍ ഡോളര്‍. അഴിമതി വരുദ്ധ നിയമങ്ങളും, ബിസിനസ് നിയമങ്ങളും പാലിക്കാത്തത് മൂലമാണ് വാള്‍മാര്‍ട്ടിന് ഭീമമായ തുക പിഴയായി നല്‍കിവേരുന്നത്. ചട്ടങ്ങള്‍ പാലിക്കാത്തത് മൂലം കമ്പനിയുടെ കേസുകളുടെ ഒത്തുതീര്‍പ്പിന് ഈ തുക അടച്ചു തീര്‍ക്കല്‍ നിര്‍ബന്ധവുമാണ്. ഈ തുക വേഗത്തില്‍ അടച്ചു തീര്‍ക്കാമെന്ന് യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) യില്‍ വാള്‍മാര്‍ട്ട് വ്യക്തമാക്കിയെന്നാണ് അന്താരാഷ്ട്ര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഇന്ത്യ, ചൈന,മെക്‌സികോ, ബ്രെസീല്‍ എന്നിവടങ്ങളിലായാണ് വാള്‍മാര്‍ട്ട് 282 മില്യണ്‍ ഡോളര്‍ പിഴയായി അടയ്‌ക്കേണ്ടത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍  ഉദ്യോഗസ്ഥകര്‍ക്ക് ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതുപ്രകാരം ഫോറിന്‍ കറപ്റ്റ് പ്രാക്റ്റിസസ് ആക്റ്റ് കമ്പനി പാലിച്ചിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമങ്ങള്‍ പാലിക്കാതെയാണ് വാള്‍മാര്‍ട്ട് ആഗോള തലത്തില്‍ വലിയ വളര്‍ച്ച സാധ്യമാക്കിയിട്ടുള്ളത്. ഇക്കാലയളവില്‍ കമ്പനി അനധികൃതമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. 

 

Author

Related Articles