വാള്‍ട്ട് ഡിസ്നിയുടെ സിഇഒ റോബര്‍ട്ട് ഐഗര്‍ സ്ഥാനം ഒഴിയുന്നു; പകരം ഡിസ്നി പാര്‍ക്സിന്റെ മേധാവി ബോബ് ചാപ്ക് സ്ഥാനമേല്‍ക്കും; കരാര്‍ കാലാവധി കഴിയുന്നത് വരെ ഐഗര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും
ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ വാള്‍ട്ട് ഡിസ്നിയുടെ സിഇഒ സ്ഥാനം റോബര്‍ട്ട് ഐഗര്‍ ഒഴിയുന്നു. പകരം കമ്പനിയുടെ ചെയര്മാന് സ്ഥാനം ബോബ് ചാപ്ക് ഏറ്റെടുക്കും. ഹോളിവുഡിലെ പ്രബലമായ സ്റ്റുഡിയോയുടെ തലപ്പത്താരാകും എന്ന ആശങ്കയ്ക്ക് തിരശ്ശീലയിട്ടുകൊണ്ട് ചൊവ്വാഴ്ചയാണ് കമ്പനി ഈ വിവരം പുറത്ത് വിട്ടത്.
ഡിസ്നി പാര്‍ക്സിന്റെ മേധാവിയായിരുന്ന ബോബ് ചാപ്കാണ് പുതിയ സിഇഒ. 2021 ഡിസംബര്‍ 31 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലവധി. എന്നാല്‍ 2005 മുതല്‍ ഐഗറായിരുന്നു കമ്പനിയുടെ സിഇഒ. 100 വര്‍ഷത്തെ ചരിത്രം അവകാശപ്പെടാനുളള പ്രൊഡക്ഷന്‍ കമ്പനിയുടെ ആറാമത്തെ സിഇഒയാണ് അദ്ദേഹം.
അതേസമയം സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും കമ്പനിയില്‍ നിര്‍ണ്ണായകമായ പദവിയില്‍ തന്നെ അദ്ദേഹം തുടരുമെന്നാണ് വിവരം. കമ്പനിയുടെ ക്രിയേറ്റീവ് ശ്രമങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കി കരാര്‍ കാലാവധി കഴിയുന്നത് വരെ എക്സിക്യൂട്ടീവ് ചെയര്മാന് പദവിയിലായിരിക്കും അദ്ദേഹം തുടരുക. അതേസമയം കമ്പനിയുടെ ഓഹരി 3.6 ശതമാനമായി കുറഞ്ഞ് ദിവസമവസാനിച്ചു. വിപണി അവസാനിച്ചതിന് ശേഷവും ഓഹരിയില്‍ 2.22 ശതമാനം ഇടിവുണ്ടായി.
ചാപ്ക്ക് തന്റെ പുതിയ പദവിയിലിരുന്ന്, ഡിസ്നിയുടെ എല്ലാ ബിസിനസ് വിഭാഗങ്ങള്‍ക്കും കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിസ്നിയുടെ ആദ്യത്തെ തീം പാര്‍ക്കും റിസോര്‍ട്ടും ചൈനയിലെ പ്രധാന ഭൂപ്രദേശങ്ങളില്‍ ആരംഭിച്ചതും ഡിസ്നി വേള്‍ഡില്‍ സ്റ്റാര്‍ വാര്‍സ്: ഗാലക്സീസ് എഡ്ജ് ആരംഭിച്ചതും ഉള്‍പ്പെടെ ഡിസ്നി തീം പാര്‍ക്കുകള്‍ ഡിവിഷന് ചെയര്മാന് എന്ന നിലയില്‍, ഏറ്റവും വലിയ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് ചാപ്ക് മേല്‍നോട്ടം വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഡിസ്നിക് വലിയ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്സിനെ ഏറ്റെടുക്കുകയും ഡയറക്ട് ടു കണ്‍സ്യൂമര്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തതോടെയാണ് കമ്പനിയുടെ ബിസിനസ്സില്‍ വലിയ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍