News

വ്യാജന്‍മാരെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ നടപ്പിലാക്കും

ന്യൂഡല്‍ഹി: വ്യാജ എക്കൗണ്ടുകള്‍ തടയാന്‍ ഐടി മന്ത്രാലയം പുതിയ നടപടികള്‍ സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വ്യാജ എക്കൗണ്ടുകള്‍ തടയാന്‍ മൊബൈല്‍ വെരിഫിക്കേഷന്‍ നടത്താനുള്ള ശ്രമമാണ് ഐടി മന്ത്രാലയം ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ഇത് ഉടന്‍ തന്നെ പൂര്‍ണമായും നടപ്പിലാക്കിയേക്കും. വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ റ്റു ഫാക്റ്റ്വര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മൊബൈല്‍  വെരിഫിക്കേഷനാണ്  ഇപ്പോള്‍ നടത്തി വരുന്നത്. എന്നാല്‍ ഓാരോ എക്കൗണ്ടും വെരിഫിക്കേഷന്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തുമ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കന്നുണ്ടെന്നാണ് വിവരം. 

നിലവില്‍ 350 മില്യണ്‍ ആളുകളുടെ സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഐടി മന്ത്രാലയം. ഇത് പൂര്‍ത്തീകരിക്കുക അത്ര എളുപ്പമല്ലെന്നാണ് ഐടി രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. റ്റു ഫാക്റ്റര്‍ വെരിഫിക്കേഷന്‍ ഉപയോഗിച്ച് നടപ്പിലാക്കുന്നത് പോലും അത്ര എളുപ്പമല്ല. 

വ്യാജ  വാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലം സമൂഹത്തില്‍ ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ് സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയം പുതിയ നടപടികള്‍ക്ക് മുതിരുന്നത്. 

 

Author

Related Articles