ശതകോടീശ്വര പട്ടികയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പിന്തള്ളി വാറന്‍ ബഫറ്റ് മുന്നില്‍
ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പിന്തള്ളി പ്രമുഖ നിക്ഷേപകന് വാറന്‍ ബഫറ്റ്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് സക്കര്‍ബര്‍ഗിന്റെ മെറ്റ കമ്പനിയുടെ മൂല്യത്തില്‍ 12 ശതമാനത്തിന്റെ (12 ബില്യണ്‍ ഡോളര്‍) ഇടിവാണ് ഉണ്ടായത്.
അതേ സമയം വാറന്‍ ബഫറ്റിന്റെ ആസ്ഥിയില്‍ 2022ല്‍ 2.4 ബില്യണിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. നിലവില്‍ സക്കര്‍ബര്‍ഗിനെക്കാള്‍ ഒരു ബില്യണ്‍ ഡോളറിന് മുമ്പിലാണ് ബഫറ്റ്. ശതകോടീശ്വര പട്ടികയിലെ ഒന്നാമനായ ഇലോണ്‍ മസ്കിന് ഈ വര്‍ഷം ഇതുവരെ നഷ്ടമായത് 25.8 ബില്യണ്‍ ഡോളറാണ്.
യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റിലെ എസ്&പി 500 ഈ വര്‍ഷം 4.2 ശതമാനം ആണ് ഇടിഞ്ഞത്. ടെക്ക് മേഖല മാത്രം 15 ശതമാനം താഴെപ്പോയി. 2022 തുടങ്ങിയ ശേഷം ശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍, ബഫറ്റ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ജനുവരി മുതല്‍ ലോകത്തെ 500 ശതകോടീശ്വന്മാര്‍ക്ക് ആകെ നഷ്ടമായത് 635 ബില്യണ്‍ ഡോളറാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍